സന്ദീപ് വാര്യരുമായി സിപിഎം ചർച്ച നടത്തിയിട്ടില്ല: എം.വി ഗോവിന്ദൻ
‘മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ സർക്കാർ ഇടപെടാൻ തീരുമാനിച്ചിട്ടുണ്ട്’
എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യരുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സന്ദീപ് വാര്യർ ബിജെപിയുമായി തെറ്റിനിൽക്കുകയാണെന്നത് സത്യമാണ്. എന്നാൽ, സിപിഎമ്മിലേക്ക് അങ്ങനെ വരാൻ കഴിയില്ല. അദ്ദേഹവുമായി ബന്ധപ്പെട്ടിട്ടില്ല. വരാത്ത അത്രയും കാലം, വന്നാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിനും പ്രസക്തിയില്ല. എ.കെ ബാലനുമായി സന്ദീപ് വാര്യർ ചർച്ച നടത്തിയെന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
കൊടകര കുഴൽപ്പണക്കേസിൽ ബിജെപി എന്ത് വിശദീകരണം നൽകിയാലും കേരളത്തിലെ ജനങ്ങൾ അതൊന്നും വിശ്വസിക്കാൻ പോകുന്നില്ല. പൊലീസിന് അന്വേഷിക്കുന്നതിൽ പരിമിതികളുണ്ട്. യഥാർഥത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടേററ്റും ഇൻകം ടാക്സുമാണ് കേസിൽ നടപടി സ്വീകരിക്കേണ്ടത്. കോൺഗ്രസിന് ബിജെപിയുമായി ഡീലിലാണ്. അതാണ് അവർ ഈ വിഷയത്തിൽ ഇടപെടാത്തതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ സർക്കാർ ഇടപെടാൻ തീരുമാനിച്ചിട്ടുണ്ട്. കൃത്യമായ നിലപാട് സ്വീകരിക്കും. വിഷയത്തിൽ സർക്കാർ പ്രത്യേക യോഗം വിളിച്ചിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
Adjust Story Font
16