ഹോട്ടലിൽ പണം എത്തിയതായി സിപിഎം ഉറച്ചുവിശ്വസിക്കുന്നെന്ന് എം.വി ഗോവിന്ദൻ
'പൊലീസിന് ഒന്നും കണ്ടെത്താൻ പറ്റാത്തതിനാൽ കോൺഗ്രസ് രക്ഷപ്പെട്ടെന്ന് താൻ പറയുന്നില്ല'; എം.വി ഗോവിന്ദൻ
കണ്ണൂർ: പാലക്കാട് കള്ളപ്പണം എത്തിയെന്ന് പാർട്ടി ഉറച്ചുവിശ്വസിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. തദ്ദേശസ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട കള്ളപ്പണത്തിന്റെ തുടർച്ചയാണ് പാലക്കാടെത്തിയത്. ഉപതെരഞ്ഞെടുപ്പിലും ഈ പണം ഉപയോഗിക്കുമെന്ന് പാർട്ടിക്ക് ഉറപ്പായിരുന്നു.
രഹസ്യവിവരത്തിന്റെ ഭാഗമായാണ് പൊലീസ് തിരച്ചിൽ നടത്തിയത്. സംശയം തോന്നുന്ന ഇടങ്ങളിലെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതും അതിന്റെ ഭാഗമായി മാത്രമേ കാണാനാവുകയുള്ളു.
ഇടതുപക്ഷ നേതാക്കളുടെ മുറി പരിശോധിച്ചിട്ടുണ്ട്. എന്നാൽ കോൺഗ്രസ് നേതാക്കളുടെ മുറി പരിശോധിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞതിൽ ദുരൂഹതയുണ്ട്.
എല്ലാ വിവരങ്ങളും കുറച്ച് സമയം കൊണ്ട് പുറത്തുവരുമെന്നും അദേഹം പറഞ്ഞു. സംഭവത്തിൽ
, കള്ളപ്പണം ഹോട്ടലിലെത്തിയതിനെക്കുറിച്ച് പാർട്ടിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
വനിതാ നേതാക്കളുടെ മുറിയിലായിരുന്നോ കള്ളപ്പണം എന്ന ചോദ്യത്തിന് പൊലീസല്ലേ തിരഞ്ഞത് പൊലീസ് തന്നെ മറുപടി പറയണം എന്നും അദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ പാലക്കാട് കെപിഎം ഹോട്ടലിൽ വീണ്ടും പൊലീസ് റെയ്ഡ്. സിഐ ആദം ഖാന്റെ നേതൃത്തിലുള്ള സംഘമാണ് ഹോട്ടലിലെത്തിയത്.ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിലെ പരിശോധന. ബുധനാഴ്ച പുർച്ചെ നടന്ന നാടകീയ സംഭവങ്ങൾക്ക് പിന്നാലെയാണ് പൊലീസ് നടപടി.
Adjust Story Font
16