Quantcast

കെ. മുരളീധരൻ നിയമസഭയിൽ എത്തുന്നത് വി.ഡി സതീശൻ ഭയപ്പെടുന്നു; എം.വി ഗോവിന്ദൻ

കെ. മുരളീധരനെ പാലക്കാട് സ്ഥാനാർഥിയാക്കുന്നത് തടയിടാനാണ് ധൃതിപിടിച്ച് രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതെന്നും എം.വി ഗോവിന്ദൻ

MediaOne Logo

Web Desk

  • Updated:

    31 Oct 2024 3:04 AM

Published:

31 Oct 2024 1:51 AM

mv govindan
X

തിരുവനന്തപുരം: കെ. മുരളീധരൻ നിയമസഭയിൽ എത്തുന്നതിനെ സതീശൻ ഭയപ്പെടുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മുരളീധരനെ പാലക്കാട് സ്ഥാനാർഥിയാക്കുന്നത് തടയിടാനാണ് ധൃതിപിടിച്ച് രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചത്.

മുരളീധരൻ നിയമസഭയിൽ എത്തിയാൽ തന്റെ അപ്രമാദിത്വം പൊളിയുമെന്ന് സതീശന് മനസിലായി. കോൺഗ്രസിലെ പ്രതിസന്ധി ഉപയോഗിച്ച അടവ് നയമാണ് സരിന്റെ സ്ഥാനാർത്ഥിത്വമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ദേശാഭിമാനിയിലെ ലേഖനത്തിലാണ് പാർട്ടി സെക്രട്ടറിയുടെ നിലപാട്.

ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമായാണ് രാഹുലിനെ സ്ഥാനാർഥിയാക്കിയതെന്നും എംവി ഗോവിന്ദൻ ആരോപിക്കുന്നു. കരുണാകരനുമായി അടുത്തുനിൽക്കുന്നവർക്ക് രാഹുലിന്റെ സ്ഥാനാർത്ഥിത്വം വലിയ അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഒരു ഘട്ടത്തിലും ഡിസിസിയുടെ പരിഗണനയിൽ ഉണ്ടായിരുന്ന സ്ഥാനാർത്ഥിയല്ല രാഹുൽ മാങ്കൂട്ടത്തിൽ എന്ന് കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നു. പ്രാഥമികമായി നേതൃത്വം സമർപ്പിച്ച മൂന്നുപേരുടെ ലിസ്റ്റിൽ പോലും രാഹുലിന്റെ പേരുണ്ടായിരുന്നില്ല. കെ. മുരളീധരൻ, ഡോ.പി. സരിൻ, വി.ടി ബൽറാം എന്നിവരുടെ പേരാണ് ഉണ്ടായിരുന്നത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്‌. ഡിസിസിയുടെ ലിസ്റ്റിൽ ഇല്ലാത്ത ഒരാളെ അടിച്ചേൽപ്പിക്കുകയാണ് വിഡി സതീശനും കൂട്ടരും ചെയ്‌തതെന്ന് ഇത് വ്യക്തമാക്കുന്നുവെന്നും എം. വി ഗോവിന്ദൻ ലേഖനത്തിൽ പറയുന്നു.

TAGS :

Next Story