Quantcast

ലീഗ് ജനാധിപത്യ പാർട്ടി, വർഗീയ പാർട്ടിയെന്ന് പറഞ്ഞിട്ടില്ല': എംവി ഗോവിന്ദൻ

എസ്‌ഡിപിഐയും അതുപോലുള്ള സംഘടനകളുമാണ് വർഗീയ നിലപാട് സ്വീകരിക്കുന്നത്. അവരോട് കൂട്ടുകൂടുമ്പോഴാണ് ലീഗിനെ വിമർശിക്കുന്നത്

MediaOne Logo

Web Desk

  • Published:

    9 Dec 2022 11:16 AM GMT

ലീഗ് ജനാധിപത്യ പാർട്ടി, വർഗീയ പാർട്ടിയെന്ന് പറഞ്ഞിട്ടില്ല: എംവി ഗോവിന്ദൻ
X

തിരുവനന്തപുരം: മുസ്ലിം ലീഗ് വർഗീയ പാർട്ടിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. നയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ലീഗിനെ വിലയിരുത്തുന്നത്. വർഗീയതക്കെതിരായ പോരാട്ടത്തിൽ ആരോടും യോജിക്കാമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

'ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ള, ജനാധിപത്യപരമായി പ്രവർത്തിക്കുന്ന ഒരു പാർട്ടിയെന്നാണ് കണക്കാക്കുന്നത്. രേഖയിലും വിശദീകരിച്ചത് അങ്ങനെ തന്നെയാണ്. ലീഗ് വർഗീയ പാർട്ടിയാണെന്ന് പറഞ്ഞിട്ടില്ല. എസ്‌ഡിപിഐയും അതുപോലുള്ള സംഘടനകളുമാണ് വർഗീയ നിലപാട് സ്വീകരിക്കുന്നത്. അവരോട് കൂട്ടുകൂടുമ്പോഴാണ് ലീഗിനെ വിമർശിക്കുന്നത്.'; എംവി ഗോവിന്ദൻ പറഞ്ഞു. പാർട്ടി സംസ്ഥാന സെക്രട്ടറി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

TAGS :

Next Story