Quantcast

പയ്യന്നൂർ ഫണ്ട് തിരിമറി: മുൻ ഏരിയ സെക്രട്ടറിയുമായി എം.വി ജയരാജൻ ചർച്ച നടത്തി

എം.വി ജയരാജനൊപ്പം ടി.വി രാജേഷും ചർച്ചയിൽ പങ്കെടുത്തു

MediaOne Logo

Web Desk

  • Updated:

    2022-06-22 06:30:12.0

Published:

22 Jun 2022 6:27 AM GMT

പയ്യന്നൂർ ഫണ്ട് തിരിമറി: മുൻ ഏരിയ സെക്രട്ടറിയുമായി എം.വി ജയരാജൻ ചർച്ച നടത്തി
X

കണ്ണൂർ: പയ്യന്നൂരിലെ സിപിഎം ഫണ്ട് തിരിമറി വിവാദത്തിൽ മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനുമായി എം. വി ജയരാജൻ ചർച്ച നടത്തി. വെള്ളൂരിലെ വീട്ടിൽ എത്തിയായിരുന്നു കൂടിക്കാഴ്ച. എം.വി ജയരാജനൊപ്പം ടി.വി രാജേഷും ചർച്ചയിൽ പങ്കെടുത്തു. കണക്കുകളിലെ അവ്യക്തത നീക്കണമെന്നും കുഞ്ഞികൃഷ്ണനെതിരായ നടപടി പിൻവലിക്കണമെന്നുമുള്ള കീഴ്ഘടകങ്ങളിലെ പ്രധാന ആവശ്യത്തെ തുടർന്നാണ് ചർച്ച നടത്താൻ തീരുമാനിച്ചത്. വിഷയം ചർച്ച ചെയ്യുന്നതിലൂടെ കൂടുതൽ നേതാക്കൾക്ക് എതിരെ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.

ഫണ്ട് വിവാദം വിശദീകരിക്കാൻ വിളിച്ചു ചേർത്ത സിപിഎം ലോക്കൽ കമ്മിറ്റി യോഗങ്ങളിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുണ്ടായിരുന്നു. വള്ളൂർ നോർത്ത് ലോക്കൽ കമ്മിറ്റിയിൽ പങ്കെടുത്ത സംസ്ഥാന സമിതി അംഗം എം പ്രകാശൻ മാസ്റ്ററെ ചില കമ്മിറ്റി അംഗങ്ങൾ തടഞ്ഞു വെച്ചതായും വിവരമുണ്ട്.

അതേസമയം ഒരു സംസ്ഥാന കമ്മിറ്റി അംഗവും രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളും ചേർന്ന് പയ്യന്നൂരിൽ വിഭാഗീയ പ്രവർത്തനം നടത്തുന്നു എന്നാണ് ടി ഐ മധുസൂദനനെ പിന്തുണയ്ക്കുന്നവരുടെ ആരോപണം. ഈ നേതാക്കൾക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഇവർ മുന്നോട്ടു വെക്കുന്നു. ഈ മാസം 26,27 തീയതികളിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി പയ്യന്നൂർ വിഷയം ചർച്ച ചെയ്യുമെന്നാണ് സൂചന.

TAGS :

Next Story