Quantcast

ഇടതുമുന്നണിയിൽ അർഹമായ പരിഗണന ലഭിക്കുന്നില്ല: എം.വി ശ്രേയാംസ് കുമാർ

എൽ.ജെ.ഡി ആരുടെയും പടിക്കൽ കാത്തുനിൽക്കുന്നില്ലെന്നും ശ്രേയാംസ് കുമാർ

MediaOne Logo

Web Desk

  • Updated:

    2023-01-18 03:05:24.0

Published:

18 Jan 2023 2:41 AM GMT

ljd mv shreyams kumar,shreyams kumar ljd,sreyams kumar,ljd leadership meeting,CPM
X

എം.വി ശ്രേയാംസ് കുമാർ

കണ്ണൂർ: ഇടതുമുന്നണിയിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ് കുമാർ. അർഹമായ സ്ഥാനങ്ങൾ പലതും ലഭിച്ചില്ല. പരാതികൾ മുന്നണി നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും ശ്രേയാംസ് കുമാർ മീഡിയവണിനോട് പറഞ്ഞു. വിദേശസർവകലാശാലകൾക്കുള്ള അനുമതിയിൽ എൽ ഡി എഫ് നയരൂപീകരണം നടത്തണമെന്നും പൂർണമായി എതിർക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ലയന ചർച്ച ജെഡിഎസുമായി മാത്രമല്ലെന്ന് എൽജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ. ആർ.ജെ.ഡി, ജെ.ഡി.യു നേതാക്കളുമായി ചർച്ച നടത്തി. മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ അംഗീകരിച്ചാൽ ജെഡിഎസുമായി ലയിക്കുമെന്നും എൽ ജെ ഡി ആരുടെയും പടിക്കൽ കാത്തുനിൽക്കില്ലെന്നും ശ്രേയാംസ് കുമാർ പറഞ്ഞു.

അതേസമയം, ജനതാദൾ എസ് സംസ്ഥാന ഭാരവാഹി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ജെഡിഎസ്- എൽ ജെ ഡി ലയനമാണ് പ്രധാന അജണ്ട. ഇന്നലെ ചേർന്ന എൽ ജേ ഡി നേതൃയോഗം ലയന കാര്യം ചർച്ച ചെയ്തിരുന്നു. ഇന്ന് ജെഡിഎസ് യോഗം ചേർന്നശേഷമാകും അന്തിമ തീരുമാനം ഉണ്ടാവുക. ജനതാദൾ എസ് സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസ് പുതിയ അധ്യക്ഷ സ്ഥാനത്ത് തുടരും. ഇരു പാർട്ടികളുടെയും ദേശീയ നേതൃത്വത്തിന്റെയും നിലപാടുകൾ കൂടി അറിഞ്ഞശേഷമാകും ലയന സമ്മേളനം.


TAGS :

Next Story