സ്പീഡ് ഗവർണർ ഇല്ല; ഓട്ടത്തിനിടെ കെ.എസ്.ആർ.ടി.സി ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി
ഇടുക്കി നെടുംകണ്ടം ഡിപ്പോയിലെ ബസാണ് സ്പീഡ് ഗവർണർ ഇല്ലാതെ സർവീസ് നടത്തിയത്.
തൃശൂർ: സ്പീഡ് ഗവർണർ ഘടിപ്പിക്കാതെ സർവീസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. കണ്ണൂർ- അടിമാലി സൂപ്പർ ഫാസ്റ്റ് ബസിന്റെ ഫിറ്റ്നസാണ് കുന്നംകുളത്ത് വെച്ച് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ റദ്ദാക്കിയത്.
ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശപ്രകാരമുള്ള ഓപറേഷൻ ഫോക്കസ്- 3 പ്രകാരമാണ് നടപടി. ഇടുക്കി നെടുംകണ്ടം ഡിപ്പോയിലെ ബസാണ് സ്പീഡ് ഗവർണർ ഇല്ലാതെ സർവീസ് നടത്തിയത്.
ബസിന്റെ ഡോര്‍ കെട്ടിവച്ച നിലയിലായിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സ്വകാര്യബസുകള്‍ പരിശോധിക്കുന്നതിനിടെയാണ് കെ.എസ്.ആര്‍.ടി.സി ബസും പരിശോധിച്ചത്. പരിശോധനയില്‍ സ്പീഡ് ഗവര്‍ണര്‍ ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് യാത്ര തുടരാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുകയായിരുന്നു.
ഇതോടെ യാത്രക്കാർക്ക് കുന്നംകുളത്ത് ഇറങ്ങി മറ്റു ബസുകളെ ആശ്രയിക്കേണ്ടിവന്നു. വരുംദിവസങ്ങളിൽ കെ.എസ്.ആര്‍.ടി.സിയിലടക്കം പരിശോധനകളും നടപടികളും തുടരുമെന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന തുടരുന്നത്.
Adjust Story Font
16