വാഹന ഉടമകളുടെ ശ്രദ്ധയ്ക്ക്; പുതിയ അപ്‌ഡേഷന്‍ ഓര്‍മ്മിപ്പിച്ച് എം.വി.ഡി
തിരുനവന്തപുരം: വാഹന ഉടമകളെ അപ്‌ഡേറ്റ് ചെയ്യാന്‍ ഓര്‍മിപ്പിച്ച് മോട്ടോര്‍ വാഹനവകുപ്പ്. വാഹന ഉടമകള്‍ ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറും ആധാറിലെ പേരും വാഹന്‍ സോഫ്റ്റ്‌വെയറിലെ ഡീറ്റയലസിനോടൊപ്പം നിര്‍ബന്ധമായും ബന്ധിപ്പിക്കണെന്ന് എം.വി.ഡി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:
സ്‌നേഹമുള്ളവരെ, എല്ലാ വാഹന ഉടമകളും അവരവരുടെ ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറും ആധാറിലെ പോലെ പേരും വാഹന്‍ സോഫ്റ്റ്വെയറിലെ ഡീറ്റെയില്‍സ് നോട് കൂടെ നിര്‍ബന്ധമായും അപ്‌ഡേറ്റ്‌ചെയ്തിട്ടുണ്ടായിരിക്കണം . പേരും ഫോണ്‍ നമ്പറും ആധാറിലെ പോലെ ആക്കിയാലേ വാഹനസംബന്ധമായ ഏതൊരു സര്‍വ്വീസിനും, ടാക്‌സ് അടയ്ക്കാനായാലും കാമറ ഫൈന്‍ അടയ്ക്കാന്‍ ആയാലും സാധിക്കുകയുള്ളൂ.
അതിനായി താഴെ കാണുന്ന കമന്റ് ബോക്‌സിലെ ലിങ്കില്‍ കയറി നിങ്ങളുടെ വാഹന നമ്പര്‍ എന്റര്‍ ചെയ്തു താഴെ ടിക് മാര്‍ക്ക് ചെയ്തു മുന്നോട്ടു പോയാല്‍ വാഹന സംബന്ധമായ ഒരുപ്പാട് സര്‍വീസുകളുടെ ഐക്കണുകള്‍ കാണാന്‍ സാധിക്കും അതില്‍ താഴെ ഭാഗത്ത് മൊബൈല്‍ നമ്പര്‍ അപ്‌ഡേഷന്‍ എന്ന ഐക്കണ്‍ ഓപ്പണ്‍ ചെയ്ത് വേണ്ട ഡീറ്റെയില്‍സ് എന്റര്‍ ചെയ്താല്‍ നമുക്ക് സ്വയം നമ്മുടെ വാഹനത്തിന്റെ ഡീറ്റെയില്‍സിനോട് കൂടെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കുന്നതാണ്. ഈ വിന്‍ഡേയില്‍ ആധാര്‍ നമ്പറും പേരും ആധാറിലെ പോലെ തന്നെയായിരിക്കണം എന്റര്‍ ചെയ്യേണ്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
ഒരു പക്ഷേ ഇതുവഴി അപ്‌ഡേറ്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ പ്രസ്തുത സ്‌ക്രീന്‍ഷോട്ട് ആദ്യം സേവ് ചെയ്തിടുക. അതിനുശേഷം അടുത്തതായി കാണുന്ന അപ്‌ഡേറ്റ് മൊബൈല്‍ നമ്പര്‍ എന്ന ഐക്കണ്‍ ഓപ്പണ്‍ ചെയ്തു ആവശ്യപ്പെടുന്ന ഡീറ്റൈല്‍സ് എന്റര്‍ ചെയ്താല്‍ ഒരു അപ്ലിക്കേഷന്‍ നമ്പര്‍ ക്രിയേറ്റ് ആവുകയും, ആയതിന്റെ പ്രിന്റ് എടുക്കുകയും ചെയ്യുക . തുടര്‍ന്ന് അതില്‍ ചോദിക്കുന്ന മൂന്നു ഡോക്യുമെന്‍സ് നിര്‍ബന്ധമായും അപ്ലോഡ് ചെയ്യണം. ഒന്ന്, നേരത്തെ സേവ് ചെയ്ത സ്‌ക്രീന്‍ഷോട്ട്, രണ്ടാമത്തേത് ആധാറിലെ പോലെ പേരും ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറും അപ്‌ഡേറ്റ് ചെയ്ത് തരണം എന്നുള്ള ഒരു അപേക്ഷയും മൂന്നാമത്തേത് ഫോണ്‍ നമ്പര്‍ ഉള്ള ആധാര്‍ അല്ലെങ്കില്‍ ഈ ആധാറിന്റെ പകര്‍പ്പ്. ഈ നാല് ഡോക്യുമെന്റും പ്രിന്റ് എടുത്ത് ഫൈനല്‍ സബ്മിഷന്‍ ചെയ്ത് അതാത് ആര്‍.ടി ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.
വാഹന ഉടമയുടെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ആവുകയും പേരില്‍ മാത്രം തിരുത്ത് ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആധാറിന്റെ കോപ്പിയും ആര്‍.സിയുടെ കോപ്പിയും അപേക്ഷയും എഴുതി അതാത് ആര്‍.ടി ഓഫീസില്‍ ഹാജരാക്കേണ്ടതാണ്. വലിയ രീതിയിലുള്ള തെറ്റുകള്‍ ഉണ്ടെങ്കില്‍ വണ്‍ ആന്‍ഡ് സെയിം സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കാവുന്നതാണ്.
വാഹന ഉടമ മരണപ്പെട്ട സാഹചര്യത്തില്‍ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി, അടുത്ത അനന്തരാവകാശിയുടെ പേരിലേക്ക് വാഹനം മാറ്റുന്നതിന് വേണ്ട ഫീസ് ഒഴികെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് concerned registering authority യുടെ അനുമതി വാങ്ങിച്ച ഡോക്യുമെന്റ്‌സും അനന്തരാവകാശിയുടെ ഫോണ്‍ നമ്പര്‍ ഉള്ള ആധാറിന്റെ പകര്‍പ്പും അപേക്ഷയും update mobile number എന്ന ഐക്കണിലലൂടെ അപ്ലോഡ് ചെയ്യേണ്ടതും അപേക്ഷകള്‍ ഓഫീസില്‍ സമര്‍പ്പിക്കുകയും ചെയ്യണം.
ഏതെങ്കിലും സ്ഥാപനത്തിന്റെ/ഡിപ്പാര്‍ട്ട്‌മെന്റിന്റെ പേരിലുള്ള വാഹനമായാലും ഓണ്‍ലൈന്‍ വഴി update mobile umber ലൂടെ അപ്ലൈ ചെയ്തു അപേക്ഷ സമര്‍പ്പിച്ചാല്‍ മാത്രമേ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാനായിട്ട് സാധിക്കുകയുള്ളൂ.
ഇനി വാഹന ഉടമസ്ഥന്‍ വിദേശത്താണെങ്കില്‍ അദ്ദേഹം വിദേശത്താണെന്ന് തെളിയിക്കുന്ന പാസ്‌പോര്‍ട്ടിലെ പ്രസക്തഭാഗങ്ങളും വിസയും update ചെയ്യുന്ന phone number ഉള്ള ആധാറിന്റെ/ഇ-ആധാറിന്റെ കോപ്പിയും ഒപ്പം ഒരു അപേക്ഷയും എഴുതി അപേക്ഷകന്‍ തന്റെ ആര്‍ ടി ഓഫീസിന്റെ മെയില്‍ ഐഡിയിലേക്ക് മെയില്‍ ചെയ്താല്‍ ഓഫീസില്‍ നിന്നും അത് അപ്‌ഡേറ്റ് ചെയ്തു തരുന്നതായിരിക്കും.
എല്ലാ വാഹന ഉടമസ്ഥരും നിര്‍ബന്ധമായും ചെയ്യേണ്ട ഒരു കാര്യമായതിനാല്‍ ഈ വീഡിയോ പരമാവധി എല്ലാവരിലേക്കും എത്തിക്കാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
Adjust Story Font
16