Quantcast

കല്ലമ്പലത്തെ മൂന്ന് മരണങ്ങളിൽ ദുരൂഹത; പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥന്‍റേത് കൊലപാതകമെന്ന് പൊലീസ്

ശരീരത്തില്‍ പന്ത്രണ്ടോളം മുറിവുകളും സിറ്റ് ഔട്ടില്‍ രക്തം തളംകെട്ടി കിടന്നതുമാണ് മരണത്തിലെ ദുരൂഹതയ്ക്ക് കാരണം

MediaOne Logo

ijas

  • Updated:

    2022-02-02 06:21:10.0

Published:

2 Feb 2022 6:18 AM GMT

കല്ലമ്പലത്തെ മൂന്ന് മരണങ്ങളിൽ ദുരൂഹത; പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥന്‍റേത് കൊലപാതകമെന്ന് പൊലീസ്
X

തിരുവനന്തപുരം കല്ലമ്പലത്തെ മൂന്ന് മരണങ്ങളിൽ ദുരൂഹത. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥൻ അജി കുമാറിന്‍റേത് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൂടെ മദ്യപിച്ചവരാണ് കൊലപാതകം നടത്തിയത്. സംഘത്തിലെ രണ്ട് പേർ മരിച്ചു. അജികുമാറിനെ ഇടിച്ച പിക്കപ്പ് വാൻ ഓടിച്ച സജീവ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അജി കുമാറിനെ മരിച്ച നിലയില്‍ കാണപ്പെട്ടത്. ശരീരത്തില്‍ പന്ത്രണ്ടോളം മുറിവുകളും സിറ്റ് ഔട്ടില്‍ രക്തം തളംകെട്ടി കിടന്നതുമാണ് ദുരൂഹതയ്ക്ക് കാരണം. അജിയുടെ സുഹൃത്ത് സജീഷിന്‍റെ മരണത്തിലും ദുരൂഹത ഉയര്‍ന്നിരുന്നു.

പത്രം ഇടാന്‍ എത്തിയ ആള്‍ ആയിരുന്നു സിറ്റ് ഔട്ടില്‍ അജികുമാറിന്‍റെ മൃതദേഹം ആദ്യം കണ്ടത്. വിവാഹമോചിതനായ അജി ഒറ്റക്കായിരുന്നു താമസം. പി.ഡബ്ല്യൂ.ഡി ക്ലര്‍ക്കായി ആലപ്പുഴയിലായിരുന്നു അജികുമാറിന് ജോലി. വെള്ളിയാഴ്ച തിരുവനന്തപുരത്തെ വീട്ടിലെത്തിയ അജി സുഹൃത്തുക്കളുമായി വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഈ സംഭവുമായി ബന്ധമുണ്ടെന്ന് കരുതുന്ന അജിയുടെ സുഹൃത്ത് സജീഷിന്‍റെ മരണത്തിലും ദുരൂഹത ഉയര്‍ന്നിട്ടുണ്ട്.

മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സജീവ് കൂടെയുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കളെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ സജീഷ് മരണപ്പെട്ടു. പ്രമോദിനെ പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പിന്നാലെ വാഹനവുമായി സജീവ് കല്ലമ്പലം സ്റ്റേഷനിലെത്തി കീഴടങ്ങി. മരിച്ച അജികുമാറിന്‍റെ സുഹൃത്ത് കൂടിയായിരുന്നു സജീവ്. അജി മരിക്കുന്നതിന് മുമ്പ് സജീവിനെ കണ്ടിരുന്നോ, ഇവര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുന്നുണ്ട്.

Summary: Mystery over three deaths in Kallambalam, Police say PWD officer's murder.

TAGS :

Next Story