എൻ. ഐ.എ ചോദ്യം ചെയ്യൽ: വ്യാജ പ്രചാരണങ്ങൾക്കെതിരെ മാധ്യമപ്രവർത്തകയുടെ പരാതി
മാധ്യമ പ്രവർത്തകരെ എന്‍.ഐ.എ ചോദ്യം ചെയ്തെന്ന ജന്മഭൂമി വാർത്ത കണ്ട് ഞാനും പലരോടും അന്വേഷിച്ചിരുന്നു
എന്‍.ഐ.എ
കൊച്ചി: താനടക്കമുള്ള ചില മാധ്യമപ്രവര്‍ത്തകരെ എന്‍.ഐ.എ ചോദ്യം ചെയ്തെന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ മാധ്യമപ്രവര്‍ത്തക ഷബ്ന സിയാദ് ഡി.ജി.പിക്ക് പരാതി നല്‍കി. നിയമ ബിരുദധാരിയായ തനിക്ക് രാജ്യത്തെ നിയമ വ്യവസ്ഥയിൽ തന്നെയാണ് വിശ്വാസമെന്നും തന്നെ അപകീർത്തിപെടുത്തുന്ന വാർത്ത നൽകിയവർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ഡി. ജി.പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഷബ്ന പറഞ്ഞു. തുടര്‍നടപടികള്‍ക്കായി പരാതി എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയതായി ഡി.ജി.പിയുടെ ഓഫീസ് ഇ-മെയില്‍ വഴി മറുപടി നല്‍കി.
ഷബ്ന സിയാദിന്‍റെ കുറിപ്പ്
മാധ്യമ പ്രവർത്തകരെ എന്‍.ഐ.എ ചോദ്യം ചെയ്തെന്ന ജന്മഭൂമി വാർത്ത കണ്ട് ഞാനും പലരോടും അന്വേഷിച്ചിരുന്നു അവരരാണെന്ന്. അങ്ങനെയൊരു ചോദ്യം ചെയ്യലിനെ പറ്റി ആർക്കും വ്യക്തതയില്ല .തൊട്ടടുത്ത ദിവസങ്ങളിൽ ചില ഓൺലൈൻ - സോഷ്യൽ മീഡിയകൾ പറയുന്നു അത് ഞാനും ചെക്കുട്ടി ( NP Chekkutty ) സാറുമൊക്കെയാണെന്ന്. ചെക്കുട്ടി സാറിനെ വിളിച്ചപ്പോൾ അദ്ദേഹമിതൊന്നും അറിഞ്ഞിട്ടുപോലുമില്ല .സിദ്ദീഖ് കാപ്പൻ ജയിൽ മോചിതനാകുന്നതിൻ്റെ ചുവടുപിടിച്ചുള്ള കഥകളാകാമെന്ന് അദ്ദേഹം പറഞ്ഞു. ചില "തറ " വേലകൾ കാണിച്ച് ജീവിക്കുന്നവരോടാണ് . നിയമ ബിരുദധാരിയായ എനിക്ക് രാജ്യത്തെ നിയമ വ്യവസ്ഥയിൽ തന്നെയാണ് വിശ്വാസം .എന്നെ അപകീർത്തിപെടുത്തുന്ന വാർത്ത നൽകിയവർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ഡി. ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്.
Adjust Story Font
16