കേരള സർവകലാശാലയ്ക്ക് നാകിന്റെ A++ ഗ്രേഡ്
ആദ്യമായാണ് ഒരു സംസ്ഥാന സർവകലാശാലയ്ക്ക് ഈ അംഗീകാരം ലഭിക്കുന്നത്
തിരുവനന്തപുരം: നാക് അക്രഡിറ്റേഷൻ എ പ്ലസ് പ്ലസ് ഗ്രേഡ് സ്വന്തമാക്കി കേരള സർവകലാശാല. ആദ്യമായാണ് ഒരു സംസ്ഥാന സർവകലാശാലയ്ക്ക് ഈ അംഗീകാരം ലഭിക്കുന്നത്. 3.67 ഗ്രേഡ് പോയ്‌ന്റോടു കൂടിയാണ് നേട്ടം. കരിക്കുലം, അധ്യാപനം, മൂല്യ നിർണയം, ഗവേഷണം, കണ്ടു പിടുത്തങ്ങൾ അനുബന്ധ പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി നിരവധി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മാർക്കിടുന്നത്. മുൻപ് എ ആയിരുന്ന ഗ്രേഡാണ് ഇപ്പോൾ എപ്ലസ് പ്ലസ് ആയി മാറിയിരിക്കുന്നത്.
ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മയെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു മീഡിയ വണ്ണിനോട് പറഞ്ഞു. വിവിധ പ്രവർത്തനങ്ങളുടെ അംഗീകാരമാണിത്. മറ്റ് സർവകലാശാലകൾക്കും ആവേശം പകരും. ഗുണമേന്മ വർധിപ്പിക്കാനുള്ള നടപടി തുടരുമെന്നും പലരും ദുഷ്പ്രചരണങ്ങൾ നടത്തിയെങ്കിലും അതൊന്നും ബാധിച്ചില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Adjust Story Font
16