പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണത്തിന് പിരിവല്ല, ഭരണകൂട ഇടപെടലാണ് വേണ്ടത്: നജീബ് കാന്തപുരം
മലപ്പുറത്ത് സര്‍ക്കാര്‍ ആശുപത്രിയികളിലേക്കു ഉപകരണങ്ങള്‍ വാങ്ങാന്‍ ജില്ലാ കളക്ടര്‍ പൊതുജനങ്ങളിലേക്ക് കൈ നീട്ടുന്നത് ഗവര്‍ണമെന്റിന്റെ പരാജയമാണ് വ്യക്തമാക്കുന്നത്
പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണം ജനങ്ങളില്‍ പണം പിരിച്ചു ചെയ്യേണ്ടതല്ല, ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന് നജീബ് കാന്തപുരം എം.എല്‍.എ. മലപ്പുറത്ത് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഉപകരണങ്ങള്‍ വാങ്ങാന്‍ ജില്ലാ കലക്ടര്‍ ജനങ്ങളോട് കൈനീട്ടുന്നത് ഗവണ്‍മെന്റിന്റെ പരാജയമാണ് വ്യക്തമാക്കുന്നത്. പൊതുജന ആരോഗ്യ കേന്ദ്രങ്ങളുടെ നവീകരണത്തിന് ബജറ്റില്‍ വകയിരുത്തിയ കോടികള്‍ പിന്നെ ഏതു ജില്ലകളിലേക്കാണ് ഒഴുകുന്നത് എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. ഭരണകൂടങ്ങള്‍ ചെയ്യേണ്ട കര്‍ത്തവ്യങ്ങള്‍ ഭരണ കൂടങ്ങള്‍ തന്നെ നിര്‍വ്വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഇമ്രാന്റെ ചികിത്സക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജിന് നിവേദനം നല്‍കി. മുബൈയില്‍ സമാന രോഗം ബാധിച്ച ടീര കാമത്ത് എന്ന കുട്ടിക്ക് സോള്‍ഗെന്‍സ്മ വാക്സിന്‍ നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യ പ്രകാരം ആറു കൊടി രൂപ കേന്ദ്ര സര്‍ക്കാര്‍ നികുതി ഒഴിവാക്കി കൊടുത്ത കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. സ്പൈനല്‍ മാസ്‌കുലര്‍ അട്രോഫി ബാധിച്ച കുട്ടികളുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണം. ഇത്തരത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായ രോഗത്തിന് സര്‍ക്കാരിന്റെ സഹായമില്ലാതെ ചികിത്സ അസാധ്യമാണ്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ സ്റ്റേറ്റിന്റെ സ്വത്താണ്. അവരുടെ ആരോഗ്യ പരിപാലനം സ്റ്റേറ്റിന്റെ ചുമതലയാണെന്നും നജീബ് പറഞ്ഞു.
Adjust Story Font
16