പിണറായി വിജയന് ഒരു ഹോണററി മെമ്പർഷിപ്പ് നൽകി ആദരിക്കണം; ബിജെപിയോട് നബീജ് കാന്തപുരം
കേരളത്തിൽ നിങ്ങളുടെ പാർട്ടിയിലെ ഒരു നേതാവും നിങ്ങൾക്ക് വേണ്ടി ഇത്ര ആത്മാർത്ഥതയോടെ ജോലി ചെയ്തിട്ടില്ല
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് നജീബ് കാന്തപുരം എംഎല്‍എ. പിണറായി വിജയന് ഒരു ഹോണററി മെമ്പർഷിപ്പ് നൽകി ആദരിക്കണമെന്ന് ബിജെപി നേതൃയോഗത്തോട് ആവശ്യപ്പെട്ടു. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് എംഎല്‍എയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റ്
ഇന്ന് നടക്കുന്ന ബിജെപി നേതൃയോഗത്തോട് ഒരു നിർദേശമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് ഒരു ഹോണററി മെമ്പർഷിപ്പ് നൽകി ആദരിക്കണം. കേരളത്തിൽ നിങ്ങളുടെ പാർട്ടിയിലെ ഒരു നേതാവും നിങ്ങൾക്ക് വേണ്ടി ഇത്ര ആത്മാർത്ഥതയോടെ ജോലി ചെയ്തിട്ടില്ല.
അതേസമയം പി.വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച എല്ലാ ആരോപണങ്ങളും തള്ളുന്നതായി മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കിയിരുന്നു. 'പാർട്ടിക്കും, എൽഡിഎഫിനും സർക്കാരിനുമെതിരെയുള്ള കാര്യങ്ങളാണ് അൻവർ ഇന്നലെ പറഞ്ഞത്. അൻവർ എല്ലാ കാര്യങ്ങളും ഇന്നലെ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിൻ്റെ ഉദ്ദേശം വ്യക്തമാണ്. അൻവറിൻ്റെ മുഴുവൻ ആരോപണങ്ങളും തള്ളുന്നു'വെന്നുമാണ് പിണറായി പറഞ്ഞത്.
'എൽഡിഎഫിനെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ആരോപണം. ഈ നിലപാട് അന്വേഷണത്തെ ഒരുതരത്തിലും ബാധിക്കില്ല. അന്വേഷണം നിഷ്പക്ഷമായി തുടരും. വിശദമായ പ്രതികരണം പിന്നീടുണ്ടാകു'മെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Adjust Story Font
16