Quantcast

'ശ്രീനാരായണ ഗുരു ഭാരതത്തിന്റെ ആധ്യാത്മിക ചൈതന്യം': ശിവഗിരി തീർത്ഥാടന വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ശിവഗിരി തീർത്ഥാടന വാർഷിക ആഘോഷം ഉദ്ഘാടന ചെ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

MediaOne Logo

Web Desk

  • Updated:

    2022-04-26 06:41:18.0

Published:

26 April 2022 6:07 AM GMT

ശ്രീനാരായണ ഗുരു ഭാരതത്തിന്റെ ആധ്യാത്മിക ചൈതന്യം: ശിവഗിരി തീർത്ഥാടന വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
X

ന്യൂഡല്‍ഹി: ഭാരതത്തിന്റെ ആധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശിവഗിരി തീർത്ഥാടന വാർഷിക ആഘോഷം ഉദ്ഘാടന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ അന്തർദേശീയതലത്തിൽ ഒരു വർഷം നീളുന്ന പരിപാടികളാണ് മഠം ആസൂത്രണം ചെയ്തിട്ടുള്ളത്.

ദക്ഷിണ കാശിയാണ് വർക്കല. കേരളത്തിന്റെ പുരോഗതിയിൽ ശിവഗിരി പലപ്പോഴും നേതൃത്വം നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയായിരുന്നപ്പൾ തന്നെ ശിവഗിരിയിലേക്ക് ക്ഷണിച്ചിരുന്നുവെന്നും മോദി വ്യക്തമാക്കി.

'മതത്തെ ഗുരു കാലോചിതമായി പരിഷ്‌കരിച്ചു. ഗുരു വിദ്യാഭ്യാസത്തെയും ശാസ്ത്രത്തെയും കുറിച്ച് സംസാരിച്ചു. മതത്തെയും വിശ്വാസത്തെയും പ്രകീർത്തിക്കുന്നതിൽ പിന്നോട്ട് പോയില്ല. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ദർശനം ആത്മനിർഭർ ഭാരതിന് വഴികാട്ടി. ശ്രീനാരായണ ഗുരു ഉച്ചനീചത്വത്തിനെതിരെ പോരാടി. അദ്ദേഹം ആധുനികതയെപ്പറ്റി സംസാരിച്ചുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story