Quantcast

'നവകേരള യാത്രയിൽ ദേശീയ പതാകയെ അപമാനിച്ചു'; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ യുവമോർച്ച പരാതി

നവകേരളയാത്ര ബസ്സിൽ ദേശീയ പതാക ഉപയോഗിച്ചിരിക്കുന്നത് ഫ്‌ളാഗ് കോഡ് പാലിക്കാതെയാണെന്നാണ് ആരോപണം

MediaOne Logo

Web Desk

  • Updated:

    2023-11-25 14:04:58.0

Published:

25 Nov 2023 1:14 PM GMT

Yuva Morcha complaint against CM and ministers
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നവകേരള യാത്രക്കിടെ ദേശീയ പതാകയെ അപമാനിച്ചെന്ന് ചുണ്ടിക്കാട്ടി യുവമോർച്ച പരാതി നൽകി. നവകേരളയാത്ര ബസ്സിൽ ദേശീയ പകാക ഉപയോഗിച്ചിരിക്കുന്നത് ഫ്‌ളാഗ് കോഡ് പാലിക്കാതെയാണെന്നാണ് ആരോപണം. ഡി.ജി.പിക്കും ട്രാൻസ്‌പോർട്ട് കമ്മീഷ്ണർക്കുമാണ് പരാതി നൽകിയത്.





ദേശീയ പതാക വാഹനങ്ങളിൽ എങ്ങനെ ഉപയോഗിക്കണമെന്ന് ഫ്‌ളാഗ് കോഡിൽ പറയുന്നുണ്ട്. അതിൽ നിന്നും വ്യത്യസ്ഥമായി ദേശീയ പതാകയെ അപമാനിക്കുന്ന തരത്തിലാണ് നവകേരള സദസ്സിലെ ഔദ്യോഗിക വാഹനത്തിൽ ദേശീയ പതാക സ്ഥാപിച്ചിരിക്കുന്നത് എന്നതാണ് പരാതിയുടെ പ്രധാനപ്പെട്ട ഉള്ളടക്കം. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി.ആർ പ്രഫൂൽ കൃഷ്ണനാണ് പരാതി നൽകിയത്.

TAGS :

Next Story