റോഡ് റോളറില്ല; ദേശീയ പാതയിൽ ടാറിങ് നടത്തുന്നത് ഇടിമുട്ടികൊണ്ട്
തൃശൂർ-എറണാകുളം ദേശീയ പാതയിലാണ് ഇടിമുട്ടി ഉപയോഗിച്ച് കുഴിയടക്കുന്നത്
തൃശൂർ: തൃശൂർ-എറണാകുളം ദേശീയ പാതയിൽ റോഡ് റോളർ ഇല്ലാതെ ടാറിങ് നടത്തുന്നു. ഇടിമുട്ടി കൊണ്ട് ഇടിച്ച് ടാർ ഉറപ്പിക്കുന്ന ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. ഒന്നോ രണ്ടോ ദിവസം കൊണ്ട് ഇളകി പോകാവുന്ന തരത്തിലുള്ള ടാറിടൽ ആളുകളുടെ കണ്ണിൽപൊടിയിടാനാണെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ ടാർ ചെയ്ത ഭാഗങ്ങൾ ഇളകിപ്പോയിട്ടുണ്ട്.
സ്ഥലത്ത് പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥർ വന്നു പരിശോധന നടത്തി. ടാറും മെറ്റിലും ചേർന്ന മിശ്രിതം കുഴികളിൽ ഇട്ട ശേഷം മൺവെട്ടി കൊണ്ടും ഇടിക്കട്ട കൊണ്ടുമാണ് ഉറപ്പിക്കുന്നത്. തൊട്ട് പിന്നാലെ വാഹനങ്ങൾ പോകാൻ അനുവദിക്കും. ഇതോടെ റീ ടാറിങ് പേരിന് മാത്രമാകുമെന്നാണ് പരിശോധനക്കെത്തിയ പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥർ പോലും പറയുന്നത്.
അതേസമയം ദേശീയ പാതയിലെ കുഴിയടയ്ക്കൽ അടിയന്തരമായി പരിശോധിക്കാൻ ഹൈക്കോടതി നിർദേശം നൽൃകി. ഇടപ്പളളി- മണ്ണൂത്തി ദേശിയപാതയിലെ അറ്റകുറ്റപ്പണി തൃശൂർ- എറണാകുളം കലക്ടർമാർ പരിശോധിക്കണം. ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റേ്താണ് നിർദേശം. കുഴിയടയ്ക്കൽ ശരിയായ വിധത്തിലാണോയെന്ന് കലക്ടർമാർ ഉറപ്പിക്കണം. ഒരാഴ്ചക്കുളളിൽ സംസ്ഥാനത്തെ മുഴുവൻ റോഡുകളുടെയും അററകുറ്റപ്പണി നടത്താൻ കോടതി ഇന്നലെ നിർദേശിച്ചിരുന്നു
Adjust Story Font
16