Quantcast

ബി.ജെ.പിയോട് അയിത്തമില്ലെന്ന് വ്യക്തമാക്കി നാഷണൽ പ്രോഗ്രസീവ് പാർട്ടി പ്രഖ്യാപനം; കൂടുതല്‍ പേരെത്തുമെന്ന് ജോണി നെല്ലൂര്‍

ജോണി നെല്ലൂർ വർക്കിങ്ങ് ചെയർമാനായും മാത്യു സ്റ്റീഫൻ വൈസ് ചെയർമാനായും പ്രവർത്തിക്കും

MediaOne Logo

Web Desk

  • Published:

    22 April 2023 8:14 AM GMT

NPP
X

നാഷണൽ പ്രോഗ്രസീവ് പാർട്ടിയുടെ പ്രഖ്യാപന ചടങ്ങില്‍ നിന്ന്

കൊച്ചി: കേരളാ കോൺഗ്രസിൽ നിന്ന് രാജിവെച്ച ജോണി നെല്ലൂർ പുതിയ പാർട്ടി രൂപീകരിച്ചു. ബി.ജെ.പിയോട് അയിത്തമില്ലെന്ന് വ്യക്തമാക്കിയായിരുന്നു നാഷണൽ പ്രോഗ്രസീവ് പാർട്ടിയുടെ പ്രഖ്യാപനം.

കൊച്ചിയിൽ ചെയർമാൻ വി.വി അഗസ്റ്റിനാണ് പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത്. ജോണി നെല്ലൂർ വർക്കിങ്ങ് ചെയർമാനായും മാത്യു സ്റ്റീഫൻ വൈസ് ചെയർമാനായും പ്രവർത്തിക്കും. ഒരു പാർട്ടിയുമായി പ്രതേക മമതയില്ലെന്ന് പറയുമ്പോഴും ബി.ജെ.പിയുമായി സഹകരിക്കുമെന്ന സൂചനയാണ് നേതാക്കൾ നൽകിയത്. നരേന്ദ്ര മോദി മികച്ച നേതാവാണെന്നും ഭരണം മികച്ചതാണന്നുമുള്ള അഭിപ്രായമാണ് ചെയർമാന്‍റേത്. പ്രധാനമന്ത്രിയുടെ കേരളാ സന്ദർശനത്തിൽ കൂടി കാഴ്ചയില്ലെന്നും കാണണം എന്നുണ്ടെങ്കിൽ ഡൽഹിയിൽ ചെന്ന് കാണുമെന്നും ചെയർമാൻ വ്യക്തമാക്കി.പ്രമുഖർ അടക്കം മറ്റ് പാർട്ടികളിൽ നിന്ന് നിരവധി പേര്‍ പ്രോഗ്രസീവ് പാർട്ടിയിൽ എത്തുമെന്ന് ജോണി നെല്ലൂർ പറഞ്ഞു. കർഷകരുടെയും തീരദേശവാസികളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്ന് ജോണി നെല്ലൂർ പറഞ്ഞു. പാർട്ടി ശക്തമാക്കിയ ശേഷമേ മുന്നണി പ്രവേശനമുള്ളൂ എന്ന നിലപാടാണ് നാഷണൽ പ്രോഗ്രസീവ് പാർട്ടിയുടേത്.


ജോണി നെല്ലൂർ വർക്കിങ്ങ് ചെയർമാനായും മാത്യു സ്റ്റീഫൻ വൈസ് ചെയർമാനായും പ്രവർത്തിക്കും


TAGS :

Next Story