മൂന്ന് കോടിയുടെ എംഡിഎംഎയുമായി കണ്ണൂർ സ്വദേശി പിടിയിൽ
കൊച്ചിയിൽ നിന്നും തൃശൂരിലെ വിവിധ പ്രദേശങ്ങളിൽ വിതരണം നടത്താനായി എംഡിഎംഎ കൊടുവന്നതാണെന്നാണ് വിവരം.
തൃശൂർ: തൃശ്ശൂരിൽ ഒല്ലൂരിൽ നടത്തിയ വൻ ലഹരിമരുന്ന് വേട്ടയിൽ കണ്ണൂർ സ്വദേശി ഫാസിൽ പിടിയിൽ. ഇന്ന് പുലർച്ചെ തൃശ്ശൂർ ഡാൻസാഫും , ഒല്ലൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. കാറിൽ മാരക രാസ ലഹരിയായ എംഡിഎംഎ വൻതോതിൽ കടത്തുന്നു എന്നായിരുന്നു വിവരം. തുടർന്ന് ഒല്ലൂർ പോലീസിന്റെ സഹകരണത്തോടെ പരിശോധന നടത്തി.
ഒല്ലൂരിൽ നിന്നും തലൂരിലേക്ക് പോകുന്നതിനെടെ പി ആർ പടിയിൽ വെച്ചാണ് ഫാസിൽ പോലീസ് പിടിയിലാകുന്നത്. തുടർന്ന് വാഹനം പരിശോധിച്ചതിൽ നിന്നും എംഡിഎംഎ കണ്ടെത്തി. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ആലുവയിലെ വീട്ടിൽ കൂടുതൽ എം ഡി എം എ സൂക്ഷിച്ചിട്ടുള്ള വിവരം ലഭിച്ചു.
ആലുവയിലെ വീട്ടിൽ നിന്നും കാറിൽ നിന്നുമായി രണ്ടര കിലോ എം.ഡി.എം എ യാണ് കണ്ടെത്തിയത്. കൊച്ചിയിൽ നിന്നും തൃശ്ശൂരിലെ വിവിധ പ്രദേശങ്ങളിൽ വിതരണം നടത്താനായി എംഡിഎംഎ കൊടുവന്നതാണെന്നാണ് വിവരം.
ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് പ്രതി എംഡി എം എ എത്തിക്കുന്നത്. ലഹരി മരുന്നു കടത്താൻ ഉപയോഗിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ നിന്നും കണ്ടെത്തി ലഹരി വസ്തുവിന് മാർക്കറ്റിൽ മൂന്ന് കോടിയിലധികം വില വരും..
Adjust Story Font
16