ഇതാണ് ആ ഭാഗ്യവാന്‍.. 12 കോടിയുടെ ഓണം ബമ്പറടിച്ചത് തനിക്കെന്ന് പ്രവാസി
ടിക്കറ്റ് സുഹൃത്ത് തന്‍റെ കുടുംബത്തിന് ഉടന്‍ കൈമാറുമെന്ന് സൈതലവി
12 കോടിയുടെ ഓണം ബമ്പറടിച്ചെന്ന അവകാശവാദവുമായി വയനാട് പനമരം സ്വദേശി സൈതലവി. ഇപ്പോള്‍ ദുബൈയില്‍ ഹോട്ടലിലെ ജീവനക്കാരനായ സൈതലവി സുഹൃത്ത് മുഖേനയാണ് ടിക്കറ്റെടുത്തത്. ടിക്കറ്റ് സുഹൃത്ത് തന്‍റെ കുടുംബത്തിന് ഉടന്‍ കൈമാറുമെന്ന് സൈതലവി പറഞ്ഞു.
"വാട്സ് ആപ്പ് വഴിയാണ് ടിക്കറ്റ് എടുക്കാറുണ്ടായിരുന്നത്. മിക്ക ദിവസവും ടിക്കറ്റ് എടുക്കാറുണ്ട്. ഒരു പ്രാവശ്യം 10 ലക്ഷം കിട്ടി. ഇത്തവണ അമ്മദ്ക്കയാണ് എനിക്ക് വേണ്ടി ടിക്കറ്റ് എടുത്തത്. വാടകവീട്ടിലാണ് താമസം. ചെറിയ വീടും സ്ഥലവും വാങ്ങണം. കുറച്ച് കടമുണ്ട്. അതു വീട്ടണം. ബാക്കി ബാങ്കിലിടണം. പാവങ്ങളെ സഹായിക്കണം. 2009 മുതല്‍ പ്രവാസിയാണ്. ഓണം ബമ്പറടിച്ചെന്ന് കേട്ടപ്പോ പെട്ടെന്ന് ടെന്‍ഷനായി"- സൈതലവി മീഡിയവണിനോട് പറഞ്ഞു.
ഓണം ബമ്പറടിച്ച ഭാഗ്യവാനെ തേടുകയാണ് ഇന്നലെ മുതല്‍ കേരളം.ടിക്കറ്റ് സൈതലവിയുടെ വീട്ടിലെത്തിയാല്‍ മാത്രമേ ബമ്പറടിച്ചത് ഇദ്ദേഹത്തിന് തന്നെയാണെന്ന് സ്ഥിരീകരിക്കാനാവൂ.
ഇതാണ് ആ ഭാഗ്യവാൻ!!! 12 കോടിയുടെ ഓണം ബമ്പറടിച്ചത് തനിക്കെന്ന് പ്രവാസിഇതാണ് ആ ഭാഗ്യവാൻ!!! 12 കോടിയുടെ ഓണം ബമ്പറടിച്ചത് തനിക്കെന്ന് പ്രവാസി, സമ്മാനം ലഭിച്ചത് കൂട്ടുകാരൻ എടുത്ത ടിക്കറ്റിന്...
Posted by MediaoneTV on Monday, September 20, 2021
Adjust Story Font
16