Quantcast

ക്ഷേത്ര മൈതാനത്ത് നവകേരള സദസ്; ദേവസ്വം ബോർഡിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ആരാധനയെ പരിപാടി ബാധിക്കില്ലെന്നായിരുന്നു സർക്കാരിൻ്റെ വാദം

MediaOne Logo

Web Desk

  • Published:

    15 Dec 2023 12:50 PM GMT

navakerala sadas
X

കൊച്ചി: കൊല്ലം കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസ്സ് ചക്കുവള്ളി ക്ഷേത്രം വക മൈതാനത്ത് നടത്താൻ അനുമതി നൽകിയ തിരുവിതാംകൂർ ദേവസ്വം ബോൻഡിൻ്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നവ കേരളസദസ് നടത്തുന്നത് ആരാധന ക്രമത്തെ ബാധിക്കുമെന്ന ഹരജിക്കാരുടെ വാദം അംഗീകരിച്ചാണ് ദേവസ്വം ബെഞ്ചിൻ്റെ നടപടി.

ക്ഷേത്രത്തിന്റെ പടനിലത്താണ് പരിപാടി നടക്കുന്നതെന്നും, ദീപാരാധനയെ അടക്കം ബാധിക്കുമെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ആരാധനയെ പരിപാടി ബാധിക്കില്ലെന്നായിരുന്നു സർക്കാരിൻ്റെ വാദം.ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, ജി.ഗിരീഷ് എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് പരിപാടിക്കുള്ള അനുമതി റദ്ദാക്കിയത്.

കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തിലെ നവകേരള സദസ്സാണ് ചക്കുവള്ളി ക്ഷേത്രത്തോടനുബന്ധിച്ചുള്ള മൈതാനത്ത് നിശ്ചയിച്ചിരുന്നത്. മൈതാനം ക്ഷേത്രം വകയാണെന്നും അവിടെ ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടിയാണ് നടത്തേണ്ടതെന്നും ചൂണ്ടിക്കാട്ടി ഒരുവിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

അതേസമയം, മൈതാനം പുറമ്പോക്ക് എന്ന നിലയിലാണ് ഉള്ളതെന്നും ആരാധനയെ ബാധിക്കില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ വാദിച്ചു. എന്നാൽ, സർക്കാർ വാദങ്ങൾ തള്ളിയ കോടതി ദേവസ്വം ബോർഡ് ഉത്തരവ് റദ്ദാക്കുകയായിരുന്നു.

TAGS :

Next Story