Quantcast

നവകേരള സദസ്സ്: കൊച്ചിയിൽ സി.പി.എം പ്രവർത്തകനും ഡി.വൈ.എഫ്.ഐക്കാരുടെ മർദനമേറ്റതായി പരാതി

ആദ്യം തന്റെ ഫോൺ പരിശോധിക്കാനായി വാങ്ങിയെന്നും പിന്നീട് അമ്പതിലേറെ ആളുകളെത്തി തന്നെ കൂട്ടമായി മർദിക്കുകയായിരുന്നുവെന്നും റഹീസ് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    9 Dec 2023 1:44 PM GMT

New Kerala audience: CPM worker also complained of being beaten up by DYFIs in Kochi
X

കൊച്ചി: കൊച്ചിയിൽ നവകേരളാ സദസ്സിനിടെ സി.പി.എം പ്രവർത്തകനും ഡി.വൈ.എഫ്.ഐക്കാരുടെ മർദനമേറ്റതായി പരാതി. തമ്മനം സ്വദേശി റയീസാണ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഡി.എസ്.എ പ്രവർത്തകർക്കൊപ്പം തന്നെയും മർദിക്കുകയായിരുന്നുവെന്ന് റയീസ് മീഡിയവണിനോട് പറഞ്ഞു. ആദ്യം തന്റെ ഫോൺ പരിശോധിക്കാനായി വാങ്ങിയെന്നും പിന്നീട് അമ്പതിലേറെ ആളുകളെത്തി തന്നെ കൂട്ടമായി മർദിക്കുകയായിരുന്നുവെന്നും റഹീസ് പറഞ്ഞു. ഇന്നലെ വൈകിട്ടാണ് മറൈൻ ഡ്രൈവിൽ നവകേരള സദസ്സ് സംഘടിപ്പിച്ചിരുന്നത്.

ഇതിനിടെയാണ് ഡി.എസ്.എ പ്രവർത്തകരെത്തി ലഘുലേഖ വിതരണം ചെയ്തത്. ഇത് കണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെത്തി ഇവരെ മർദിക്കുകയായിരുന്നു. ഇതിനിടെയാണ് സി.പി.എം തമ്മനം ബ്രാഞ്ച് അംഗം റയീസിനും മർദനമേറ്റത്. താൻ പാർട്ടി അംഗമാണെന്ന് പറഞ്ഞിട്ടും മർദനം തുടർന്നതായും റയീസ് പറയുന്നു. മർദമേറ്റ സാഹചര്യത്തിൽ പാർട്ടിയിൽ തുടരാൻ താത്പര്യമില്ലെന്നും റയീസ് പറഞ്ഞു. സംഭവത്തിൽ സി.പി.എം അന്വേഷണത്തിന് നിർദേശം നൽകി.

TAGS :

Next Story