Quantcast

'കായികമേളയിലെ വിലക്ക് ദൗർഭാഗ്യകരം'; പൊതുവിദ്യാഭ്യാസ വകുപ്പിന് നിവേദനം നൽകുമെന്ന് തിരുനാവായ നാവാമുകുന്ദ സ്കൂൾ പ്രിൻസിപ്പൽ

എറണാകുളം കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിനെയും അടുത്ത കായികമേളയിൽ നിന്ന് വിലക്കിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    3 Jan 2025 10:39 AM GMT

കായികമേളയിലെ വിലക്ക് ദൗർഭാഗ്യകരം; പൊതുവിദ്യാഭ്യാസ വകുപ്പിന് നിവേദനം നൽകുമെന്ന് തിരുനാവായ നാവാമുകുന്ദ സ്കൂൾ പ്രിൻസിപ്പൽ
X

 ജിജോ ജോസ് 

മലപ്പുറം: കായികമേളയിലെ വിലക്ക് ദൗർഭാഗ്യകരമെന്ന് തിരുനാവായ നാവാമുകുന്ദ സ്കൂൾ പ്രിൻസിപ്പൽ ജിജോ ജോസ്. പൊതുവിദ്യാഭ്യാസ വകുപ്പിന് നിവേദനം നൽകും. മുഖ്യമന്ത്രിയെ കാണുമെന്നും ജിജോ ജോസ് മീഡിയ വണ്ണിനോട് പറഞ്ഞു.

"വിലക്കുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. അടുത്ത വർഷത്തെ മത്സരങ്ങൾക്കായി കുട്ടികൾ തയ്യാറെടുപ്പിലാണ്," ജിജോ ജോസ് വ്യക്തമാക്കി. ഇക്കഴിഞ്ഞ സംസ്ഥാന സ്കൂൾ കായിക മേളയുടെ സമാപന ചടങ്ങിൽ വിദ്യാർഥികളെ ഉപയോഗിച്ച് പ്രതിഷേധമുയർത്തുകയും ചടങ്ങ് അലങ്കോലപ്പെടുത്തുകയും ചെയ്തെന്ന കണ്ടെത്തലിനെ തുടർന്നാണ് മലപ്പുറം ജില്ലയിലെ തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിനെ അടുത്ത വർഷത്തെ മേളയിൽ നിന്ന് വിലക്കിയത്. എറണാകുളം കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിനെയും സമാനകാരണം കാട്ടി വിലക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഇറങ്ങി.

2024 നവംബർ 04 മുതൽ 11 വരെ എറണാകുളം ജില്ലയിൽ സംഘടിപ്പിച്ച കേരള സ്കൂൾ കായികമേളയുടെ സമാപന ചടങ്ങിലാണ് പ്രശ്നങ്ങൾ ഉണ്ടായത്. ചടങ്ങ് അലങ്കോലപ്പെടുത്തുന്ന രീതിയിൽ പ്രതിഷേധം നടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നിലവിലെ നീക്കം.

TAGS :

Next Story