Quantcast

അഭിഭാഷകയെ പീഡിപ്പിച്ച കേസ്; നവനീത് എൻ.നാഥിന് ജാമ്യം

രുമിച്ച് ജീവിച്ച ശേഷം സ്നേഹ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങളെ ബലാത്സംഗമായി കാണാനാവില്ലന്ന് വാദത്തിനിടെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    8 July 2022 7:44 AM GMT

അഭിഭാഷകയെ പീഡിപ്പിച്ച കേസ്; നവനീത് എൻ.നാഥിന് ജാമ്യം
X

കൊച്ചി: അഭിഭാഷകയെ പീഡിപ്പിച്ച കേസിൽ പ്രതിയായ കേന്ദ്ര സർക്കാർ അഭിഭാഷകൻ നവനീത് എൻ.നാഥിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരുമിച്ച് ജീവിച്ച ശേഷം സ്നേഹ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങളെ ബലാത്സംഗമായി കാണാനാവില്ലന്ന് വാദത്തിനിടെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

സഹപ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ നവനീതിനെ ജൂൺ 21നാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. നവനീത് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതോടെയാണ് യുവതി പരാതി നല്കിയത്. പ്രതിക്ക് മുന്നിലെത്തി കൈ ഞരമ്പു മുറിച്ച യുവതി ചികിത്സയിലും കഴിഞ്ഞിരുന്നു. ബന്ധം തുടരാൻ ഒരാൾ ആഗ്രഹിക്കുകയും മറ്റേയാൾ അത് അവസാനിപ്പിക്കാൻ ഉദ്ദേശിക്കുകയും ചെയ്യുമ്പോഴാണ് ആരോപണത്തിലേക്കും കേസിലേക്കും ഇത് വഴിമാറുന്നതെന്ന് കേസ് പരിഗണിക്കവേ ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് വാക്കാൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കാലഘട്ടത്തിൽ വിവാഹിതരാകാതെയും സ്ത്രീയും പുരുഷനും ഒന്നിച്ച് ജീവിക്കുന്നുണ്ട്. പുതിയകാലത്തെ തലമുറയുടെ കാഴ്ചപ്പാട് തന്നെ വ്യത്യസ്തമാണ്. അവരുടെ ബന്ധത്തിൽ ഭിന്നതയുണ്ടാകുമ്പോൾ ഒരാൾ ഉയരുന്ന ആരോപണങ്ങൾ മറ്റേയാൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും കോടതി നിരീക്ഷിച്ചിരുന്നു.

സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് നവനീത് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി അന്വോഷണവുമായി സഹകരിക്കണമെന്നും ഇരയെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നതടക്കമുള്ള ഉപാധികളെ ജാമ്യം അനുവദിക്കുകയായിരുന്നു.

TAGS :

Next Story