Quantcast

'എല്ലാം സിപിഎമ്മിന്റെ നാടകം, ദിവ്യയെ രക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങൾ ജനം തിരിച്ചറിഞ്ഞു'- വിമർശിച്ച് ചെന്നിത്തലയും മുരളീധരനും

ഒന്നാം പ്രതി ദിവ്യയെങ്കിൽ രണ്ടാം പ്രതി കലക്‌ടറാണെന്നും കെ മുരളീധരൻ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    31 Oct 2024 5:35 AM GMT

naveen babu case_chennithala
X

തിരുവനന്തപുരം: നവീൻ ബാബുവിന്റെ മരണത്തിൽ റവന്യൂ വകുപ്പ് റിപ്പോർട്ട്‌ വൈകിപ്പിക്കുന്നത് പി.പി ദിവ്യ സഹായിക്കാനാണെന്ന് രമേശ് ചെന്നിത്തല. nദിവ്യയെ മുഖ്യമന്ത്രിയുടെ ഓഫീസ് രാഷ്ട്രീയമായി രക്ഷിക്കുകയാണെന്നും ഇപ്പോൾ കണ്ടതെല്ലാം നാടകമാണെന്നും ചെന്നിത്തല പറഞ്ഞു. ദിവ്യയെ രക്ഷിക്കാൻ നടത്തുന്ന എല്ലാ ശ്രമങ്ങളും ജനം തിരിച്ചറിയുന്നുണ്ടെന്ന് കെ.മുരളീധരനും പറഞ്ഞു.

സിപിഎമ്മിന്റെ നിലപാട് എന്താണെന്ന് എല്ലാവർക്കും മനസിലായി. ദിവ്യയെ രക്ഷിക്കാൻ നടത്തുന്ന എല്ലാ ശ്രമങ്ങളും ജനം തിരിച്ചറിയുന്നുണ്ട്. കലക്‌ടറിനെ കൊണ്ടുവരെ മൊഴിമാറ്റുന്ന അവസ്ഥയാണ്. ഒന്നാം പ്രതി ദിവ്യയെങ്കിൽ രണ്ടാം പ്രതി കലക്‌ടറാണെന്നും കെ മുരളീധരൻ പറഞ്ഞു. കണ്ണൂര്‍ കലക്‌ടർ സിപിഎമ്മിന്‍റെ ചട്ടുകമായി മാറിയെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

അതേസമയം, ഡിസിസിയിലെ കത്തുവിവിവാദം സംബന്ധിച്ചും മുരളീധരൻ പ്രതികരിച്ചു. കത്തുള്ളത് യാഥാർത്ഥ്യം തന്നെയാണ്. കത്ത് കിട്ടിയില്ല എന്നാണ് വി.ഡി സതീശൻ പറഞ്ഞത്. കത്ത് കിട്ടിയ ആൾ ഇപ്പോൾ സമ്മതിച്ചിട്ടുണ്ടല്ലോ, അതിനെ പറ്റി ഇനി ചർച്ച ചെയ്യേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞു.

കോൺഗ്രസിൽ ഭിന്നത ഉണ്ടെന്ന് വരുത്തി തീർക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നാണ് കത്ത് വിവാദത്തിൽ ചെന്നിത്തലയുടെ പ്രതികരണം. എല്ലാ പാർട്ടികളിലും പല അഭിപ്രായങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. കോൺഗ്രസ് നേതാവിനെ വാടകയ്ക്ക് എടുത്ത് കോൺഗ്രസിനെ പൊതിരെ തല്ലാമെന്ന് സിപിഎം വിചാരിക്കുന്നു. സിപിഎമ്മിനെ കാത്തിരിക്കുന്നത് വലിയ പരാജയമാണ്. ഇടതുമുന്നണിയുടെ ദുർഭരണം ചർച്ച ചെയ്യാതിരിക്കാനാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.

TAGS :

Next Story