'എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല'; റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി
ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണർ എ. ഗീത തയ്യാറാക്കിയ റിപ്പോർട്ട് മന്ത്രി കെ. രാജൻ മുഖ്യമന്ത്രിക്ക് കൈമാറി.
തിരുവനന്തപുരം: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണർ എ. ഗീത തയ്യാറാക്കിയ റിപ്പോർട്ട് മന്ത്രി കെ. രാജൻ മുഖ്യമന്ത്രിക്ക് കൈമാറി. ചേംബറിലെത്തി 'തെറ്റുപറ്റി'യെന്ന് നവീൻ ബാബു പറഞ്ഞുവെന്ന കലക്ടർ അരുൺ കെ വിജയന്റെ പരാമർശം റിപ്പോർട്ടിലുണ്ട്. കലക്ടർ ആദ്യം നൽകിയ വിശദീകരണ കുറിപ്പിൽ ഇങ്ങനെയൊരു കാര്യം പറഞ്ഞിരുന്നില്ല.
കലക്ടർക്ക് പറയാനുള്ളത് അദ്ദേഹം വിശദീകരണ കുറിപ്പായി എഴുതി നൽകുകയായിരുന്നു. ഈ വിശദീകരണ കുറിപ്പിലാണ് എഡിഎം ചേംബറിലെത്തിയത് സംബന്ധിച്ച പരാമർശമുള്ളത്. എഡിഎം പെട്രോൾ പമ്പിന് അനുമതി വൈകിപ്പിച്ചു, പിന്നീട് കൈക്കൂലി വാങ്ങിയാണ് അനുമതി നൽകിയത് തുടങ്ങിയവയായിരുന്നു ആരോപണം.
Next Story
Adjust Story Font
16