Quantcast

കുവൈത്ത് തീപിടിത്തം; ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി എൻ.ബി.ടി.സി ഡയറക്ടർ കെ.ജി എബ്രഹാം

കെ.ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എൻബിടിസി ഗ്രൂപ്പിന്റെ ‌ലേബർ ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്

MediaOne Logo

Web Desk

  • Updated:

    2024-06-15 11:22:51.0

Published:

15 Jun 2024 11:17 AM GMT

kuwait fire- kg abraham
X

തിരുവനന്തപുരം: കുവൈത്തിലെ തീപിടിത്തം ദൗർഭാ​ഗ്യകരമായ സംഭവമെന്ന് എൻ.ബി.ടി.സി ​ഗ്രൂപ്പ് ഡയറക്ടർ കെജി എബ്രഹാം. അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി അ​ദ്ദേഹം പറഞ്ഞു.

അപകടം നടക്കുമ്പോൾ തിരുവനന്തപുരത്തായിരുന്നു ഉണ്ടായിരുന്നത്. എല്ലാവരെയും കുടുംബം പോലെയാണ് കണ്ടത്. 49 വർഷമായി കുവൈത്തിലാണ് താൻ‍ ഉള്ളത്. കുവൈത്തിനെയും ജനങ്ങളെയും താൻ സ്നേഹിക്കുന്നു. ഇന്ത്യൻ എംബസി നന്നായി കാര്യങ്ങൾ ചെയ്തെന്നും കേന്ദ്രത്തിൻ്റെ നല്ല ഇടപെടൽ കാരണമാണ് മൃതദേഹങ്ങൾ വേഗത്തിൽ ഇന്ത്യയിലെത്തിക്കാൻ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാനേജിങ് ബോർഡിലുള്ള രണ്ട് പേർ വീതം മരിച്ചവരുടെ വീടുകളിലെത്തി വിവരശേഖരണം നടത്തും. മരിച്ചവരുടെ കുടുംബത്തെ നേരിട്ട് കണ്ട് ആദരാഞ്ജലി അറിയിക്കും. മരിച്ചവരുടെ കുടുംബത്തിന് എല്ലാ സഹായവും നൽകും. സഹായം ആര് ആവശ്യപ്പെട്ടാലും നൽകാൻ തയാറാണ്. തങ്ങൾക്കതിനുള്ള ബാധ്യതയുണ്ടെന്നും അദ്ദഹം പറഞ്ഞു. ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ബുധനാഴ്ച നാലു മണിയോടെ കുവൈത്തിലെ മലയാളിയായ കെ.ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എൻബിടിസി ഗ്രൂപ്പിന്റെ ‌ലേബർ ക്യാമ്പിൽ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ 49 പേരാണ് മരിച്ചത്. തൊഴിലാളികൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു തീപിടിത്തം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്ത കാരണമെന്ന് ജനറൽ ഫയർ ഫോഴ്സ് അറിയിച്ചിരുന്നു. സാങ്കേതിക പരിശോധനയും അന്വേഷണവും പൂർത്തിയായതിന് പിന്നാലെയാണ് ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ജനറൽ ഫയർഫോഴ്‌സ് വിഭാഗം അറിയിച്ചത്.

TAGS :

Next Story