'പാർട്ടിയെ പൊതുജനമധ്യത്തിൽ അപമാനിച്ചു': കുട്ടനാട് എം.എൽ.എ തോമസ് കെ തോമസിനെതിരെ എൻ.സി.പി
ശശീന്ദ്രൻ വിഭാഗവും പി.സി ചാക്കോയും ദേശീയ നേതൃത്വത്തെ സമീപിച്ചു. ഉടൻ ഇടപെടുമെന്ന് ദേശീയ നേതൃത്വം ഉറപ്പ് നൽകി
തിരുവനന്തപുരം: കുട്ടനാട് എം.എൽ.എ തോമസ് കെ തോമസിനെതിരെ പാർട്ടി നടപടിക്ക് എൻ.സി.പി നീക്കം. ശശീന്ദ്രൻ വിഭാഗവും പി.സി ചാക്കോയും ദേശീയ നേതൃത്വത്തെ സമീപിച്ചു. ഉടൻ ഇടപെടുമെന്ന് ദേശീയ നേതൃത്വം ഉറപ്പ് നൽകി. പാർട്ടിയെ പൊതു ജന മധ്യത്തിൽ തോമസ് അപമാനിച്ചു എന്നാണ് പരാതി.
നടപടി എടുത്താലും പരാതിയിൽ പിന്നോട്ടില്ലെന്നാണ് തോമസ് കെ തോമസിന്റെ നിലപാട്. സംസ്ഥാന എൻ.സി.പിയിൽ ഏറെ നാളായി പുകയുന്ന പോര് തോമസ് കെ.തോമസ് എം.എൽ.എയുടെ പുതിയ വെളിപ്പെടുത്തലോടെയാണ് മൂർച്ഛിച്ചത്.
കുട്ടനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടത്തി സീറ്റ് കൈക്കലാക്കാൻ സംസ്ഥാന ഭാരവാഹിയായ റെജി ചെറിയാൻ തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണം തോമസ് കെ.തോമസ് ഉയർത്തിയതോടെയാണ് ഇതുവരെ പുകുഞ്ഞുകൊണ്ടിരുന്ന തർക്കം ആളിക്കത്തിയത്. എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ പി.സി.ചാക്കോയ്ക്കെതിരെയും തോമസ് കെ.തോമസ് ആരോപണമുന്നയിച്ചിരുന്നു.
സംസ്ഥാന നേതൃത്വത്തിനെതിരെ അദ്ദേഹം പരസ്യ ആരോപണം ഉന്നയിച്ചത് അച്ചടക്ക ലംഘനമായി കണ്ട് ദേശീയ നേതൃത്വത്തിന്റെ അനുമതിയോടെ നടപടിക്കൊരുങ്ങുകയാണ് സംസ്ഥാന ഔദ്യോഗിക നേതൃത്വം. എൻ.സി.പിയിൽ ഒരാളെ കൊല്ലാൻ മാത്രമുള്ള ക്രൂരന്മാർ ആരുമില്ലെന്നും, തോമസ് കെ.തോമസിന് സംഘടനാരീതികൾ വശമില്ലാത്തതിനാലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ശശീന്ദ്രൻ പരിഹസിച്ചിരുന്നു.
Adjust Story Font
16