എൻസിപിയിലെ മന്ത്രിമാറ്റ ചർച്ചകൾ സജീവം; നേതാക്കൾ മുഖ്യമന്ത്രിയെ കാണും
മുംബൈയിൽ ചേർന്ന യോഗത്തിലെ ധാരണകൾ മുഖ്യമന്ത്രിയെ അറിയിക്കും
തിരുവനന്തപുരം: എൻസിപിയിലെ മന്ത്രിമാറ്റ ചർച്ചകൾ സജീവം. മന്ത്രി എ.കെ ശശീന്ദ്രൻ, പി.സി ചാക്കോ,തോമസ് കെ. തോമസ് എന്നിവർ മുഖ്യമന്ത്രിയെ കാണും.
മുംബൈയിൽ ചേർന്ന യോഗത്തിലെ ധാരണകൾ മുഖ്യമന്ത്രിയെ അറിയിക്കും. മുഖ്യമന്ത്രിയുടെ നിലപാട് അറിഞ്ഞശേഷം ഇക്കാര്യം ശരത് പവാറിനെ സംസ്ഥാന നേതാക്കൾ അറിയിക്കും. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഈയാഴ്ച തന്നെ ഉണ്ടായേക്കും.
എൻസിപിയിലെ മന്ത്രിസ്ഥാന തർക്കങ്ങൾക്ക് സമവായമായതോടെ തോമസ് കെ തോമസ് മന്ത്രിയാകുമെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട്. നിലവിലെ വനം വകുപ്പ് മന്ത്രി സ്ഥാനം എ.കെ ശശീന്ദ്രൻ ഒഴിയും. ശശീന്ദ്രന് എൻസിപിയുടെ സംസ്ഥാന അധ്യക്ഷ ചുമതല നൽകാനാണ് ധാരണ. മുംബൈയിലെത്തി എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി ശശീന്ദ്രൻ അടക്കമുള്ള നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു തീരുമാനം.
Next Story
Adjust Story Font
16