പൗരത്വ നിയമം പിൻവലിക്കണം; എൻഡിഎ യോഗത്തിൽ എൻപിപി
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത യോഗത്തിലായിരുന്നു ആവശ്യം.
പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് എൻഡിഎ ഘടകകക്ഷി. നാഷണൽ പീപ്പിൾസ് പാർട്ടിയുടെ എംപി അഗത സാങ്മയാണ് പൗരത്വ ഭേദഗതി നിയമം റദ്ദാക്കുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത എൻഡിഎ യോഗത്തിലായിരുന്നു ആവശ്യം.
''കർഷകരുടെ വികാരം മാനിച്ച് കാർഷിക നിയമങ്ങൾ റദ്ദാക്കി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ പ്രശ്‌നവും ഉൾക്കൊണ്ട് സിഎഎ പിൻവലിക്കുന്ന കാര്യം പരിഗണിക്കണമെന്ന് യോഗത്തിൽ സർക്കാരിനോട് അഭ്യർത്ഥിച്ചു. പ്രതികരണമൊന്നും ഉണ്ടായില്ലെങ്കിലും ഉന്നയിച്ച കാര്യങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ ജനതയ്ക്കും വേണ്ടിയാണ് ഞാൻ ഈ ആവശ്യം ഉന്നയിച്ചത്.'' യോഗത്തിന് ശേഷം സാങ്മ പറഞ്ഞു.
In the floor leaders' meeting of NDA parties, I demanded the Govt to repeal the Citizenship (Amendment) Act, 2019, keeping in mind sentiments of the people: National People's Party MP Agatha Sangma in New Delhi pic.twitter.com/nVcfrKYgcZ
— ANI (@ANI) November 28, 2021
Adjust Story Font
16