Quantcast

നെടുമങ്ങാട് യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് കവർച്ച

സംഭവത്തില്‍ അഞ്ചുതെങ്ങ് സ്വദേശി ജഹാംഗീർ ഉൾപ്പെടെ 4 പേർക്കായി പോലീസ് തെരച്ചിലാരംഭിച്ചു

MediaOne Logo

Web Desk

  • Updated:

    2021-11-19 11:25:33.0

Published:

19 Nov 2021 11:22 AM GMT

നെടുമങ്ങാട്  യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് കവർച്ച
X

തിരുവനന്തപുരം നെടുമങ്ങാട് വലിയമലയിൽ യുവാവിനെ കുത്തി പരിക്കേൽപിച്ച ശേഷം കവർച്ച നടത്തി. തൃശൂർ സ്വദേശിയായ ജീമോനെയാണ് അക്രമി സംഘം കുത്തി പരിക്കേൽപ്പിച്ചത്. പണയസാധനങ്ങൾ എടുക്കാനെന്ന വ്യാജേന എത്തി 5 ലക്ഷം രുപ തട്ടിയെടുത്തെന്നാണ് പരാതി. പണയാഭരണം ബാങ്കിൽ നിന്ന് എടുത്തുനൽകുന്ന ഏജന്‍റാണ് ജീമോൻ.ഗുരുതരമായി പരിക്കേറ്റ ജീമോനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ അഞ്ചുതെങ്ങ് സ്വദേശി ജഹാംഗീർ ഉൾപ്പെടെ 4 പേർക്കായി പോലീസ് തെരച്ചിലാരംഭിച്ചു.വലിയമലഭാഗത്തെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് ജീമോനെ കൂട്ടിക്കൊണ്ടുപോയ ശേഷമാണ് അക്രമിസംഘം കവര്‍ച്ച നടത്തിയത്.

summary:Robbery after stabbing a youth at Nedumangad Valiyamalai in Thiruvananthapuram. Jimon, a native of Thrissur, was stabbed by the attackers. It is alleged that he came on the pretext of taking collateral and swindled Rs 5 lakh. Jimon was the agent who took the jewelry from the bank. Jimon was hospitalized with serious injuries.

TAGS :

Next Story