Quantcast

മദ്യപിച്ച് റോഡില്‍ കിടന്നു, യാത്രക്കാരെ അസഭ്യം പറഞ്ഞു; യൂത്ത് കോൺഗ്രസ് നേതാവിനെതിരെ പരാതി

യൂത്ത് കോൺഗ്രസ് ഔട്ട്‍റീച്ച് സെല്ലിന്റെ സംസ്ഥാന കോഡിനേറ്ററും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ പി.എസ് അജീഷ്‍നാഥിനെതിരെയാണ് പരാതി

MediaOne Logo

Web Desk

  • Published:

    28 Dec 2023 5:41 PM

Nedumangad Youth Congress leader abuse case, Ajeesh Nath
X

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് മദ്യപിച്ച് പരസ്യമായി അസഭ്യം പറഞ്ഞതായി പരാതി. യൂത്ത് കോൺഗ്രസ് ഔട്ട്‍റീച്ച് സെല്ലിന്റെ സംസ്ഥാന കോഡിനേറ്ററും ജില്ലാ സെക്രട്ടറിയുമായ പി.എസ് അജീഷ്‍നാഥിനെതിരെയാണ് പരാതി.

നെടുമങ്ങാട്-കരിപ്പൂര് റോഡിൽ മദ്യപിച്ച് യാത്രക്കാരെ അസഭ്യം പറഞ്ഞുവെന്നാണ് പരാതി. സൈനിക ഉദ്യോഗസ്ഥനെയും കുടുംബത്തെയും വാഹനം തടഞ്ഞുനിർത്തി ചീത്തവിളിക്കുകയായിരുന്നു.

സംഭവത്തില്‍ വിതുര സ്വദേശിയായ സൈനിക ഉദ്യോഗസ്ഥൻ അജീഷിനെതിരെ വലിയമല പൊലീസിൽ പരാതി നൽകി. മദ്യപിച്ച് റോഡിൽ കിടന്ന ശേഷം ഗതാഗതതടസ്സം സൃഷ്ടിച്ചതായും പരാതിയുണ്ട്.

ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന ആരോപണവും അജീഷ്‍നാഥിനെതിരെ നിലനില്‍ക്കുന്നുണ്ട്.

TAGS :

Next Story