Quantcast

കൊച്ചി എയർപോർട്ടിൽ സുരക്ഷാ ഉദ്യോഗസ്ഥനെ കസ്റ്റംസ് ഓഫീസർ മർദിച്ചതിൽ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം റൂറൽ എസ്.പിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി

MediaOne Logo

Web Desk

  • Updated:

    2023-10-28 13:59:24.0

Published:

28 Oct 2023 2:00 PM GMT

കൊച്ചി എയർപോർട്ടിൽ സുരക്ഷാ ഉദ്യോഗസ്ഥനെ കസ്റ്റംസ് ഓഫീസർ മർദിച്ചതിൽ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
X

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനെ കസ്റ്റംസ് ഓഫീസർ മർദിച്ചതിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം റൂറൽ എസ്.പിക്ക് നിർദേശം നൽകി. നോ പാർക്കിംഗ് സ്ഥലത്ത് വാഹനം നിർത്തിയിട്ടത് ചോദ്യം ചെയ്തതിതിന് സെക്യൂരിറ്റി ജീവനക്കാരനെ കസ്റ്റംസ് ഓഫീസർ മർദ്ദിച്ച വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.

കസ്റ്റംസ് ഓഫീസർ റമീസാണ് സെക്യൂരിറ്റി ജിവനക്കാരനായ ശുഐബിനെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും തുടർന്ന് കാറിൽ കടത്തി കൊണ്ടു പോയും മർദ്ദിച്ചത്. തിങ്കളാഴ്ച രാത്രി സംഭവത്തിൽ പൊലീസ് കേസെടുത്തെങ്കിലും കംസ്റ്റസ് ഓഫീസറായ റമീസിനെതിരെ വകുപ്പുകൾ ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.

ഇതുമായി ബന്ധപ്പെട്ട് റമീസിന്റെയടക്കം മൊഴികൾ രേഖപ്പെടുത്തിയ ശേഷം ഉചിതമായ അന്വേഷണം നടത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാമെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. സുരക്ഷ ജീവനക്കാരന് മർദ്ദനമേറ്റതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും സാക്ഷി മൊഴികളുമടക്കം പൊലീസിന് മുന്നിലുണ്ടായിട്ടും കേസെടുക്കാതിരുന്നത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.

TAGS :

Next Story