പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അയൽവാസിക്ക് 30 വർഷത്തെ തടവ്
എട്ട് വയസ് മുതൽ പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നു
ഇടുക്കി: ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അയൽവാസിക്ക് 30 വർഷം തടവും രണ്ടേകാൽ ലക്ഷം രൂപ പിഴയും. കഞ്ഞിക്കുഴി പൊലീസ് 2020-ൽ രജിസ്റ്റർ ചെയ്ത കേസിൽ പൈനാവ് സ്പെഷൽ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് ഉത്തരവ്. കുട്ടിയെ എട്ട് വയസ് മുതൽ പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നു എന്നും ആൾതാമസമില്ലാത്ത വീട്ടിലെത്തിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നും ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി.
വിവിധ വകുപ്പുകളിലായി 81 വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ശിക്ഷ ഒരുമിച്ച് 30 വർഷമായി അനുഭവിച്ചാൽ മതിയാകും. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി രണ്ടു ലക്ഷം രൂപ അധികമായി കുട്ടിക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സനീഷ് എസ്.എസ് ആണ് കോടതിയിൽ ഹാജരായത്.
Next Story
Adjust Story Font
16