നെന്മാറ ഇരട്ടക്കൊല: പ്രതി ചെന്താമരക്കായി കൂടരഞ്ഞി മാതാ ക്വാറിയിൽ തിരച്ചിൽ
കൂമ്പാറ, തിരുവമ്പാടി, കൂടരഞ്ഞി ഭാഗങ്ങളിലും തിരുവമ്പാടി, മുക്കം പൊലീസ് സംയുക്തമായി തിരച്ചിൽ നടത്തുന്നുണ്ട്.

കോഴിക്കോട്: നെന്മാറ ഇരട്ടക്കൊലപാതകത്തിലെ പ്രതി ചെന്താമരക്കായി കൂടരഞ്ഞി മാതാ ക്വാറിയിൽ തിരുവമ്പാടി പൊലീസ് തിരച്ചിൽ നടത്തുന്നു. ഒരു മാസം മുമ്പ് വരെ ചെന്താമര ഇവിടെ ജോലി ചെയ്തിരുന്നു. കൂമ്പാറ, തിരുവമ്പാടി, കൂടരഞ്ഞി ഭാഗങ്ങളിലും തിരുവമ്പാടി, മുക്കം പൊലീസ് സംയുക്തമായി തിരച്ചിൽ നടത്തുന്നുണ്ട്.
പ്രതിയുടെ മൊബൈൽ ഫോണുകളിൽ ഒന്നിന്റെ സിഗ്നൽ തിരുവമ്പാടിയിലാണ് കാണിച്ചത്. പിന്നീട് ഫോൺ ഓഫാവുകയും ചെയ്തു. ഇതിനെ തുടർന്നാണ് കോഴിക്കോട് ജില്ലയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയത്.
തിങ്കളാഴ്ച രാവിലെയാണ് പോത്തുണ്ടി തിരുത്തമ്പാടം ബോയൻ നഗറിൽ അപ്പായിയുടെ ഭാര്യ ലക്ഷ്മിയെയും മകൻ സുധാകരനെയും ചെന്താമര കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ 2019ൽ ചെന്താമര കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് ചെന്താമര വീണ്ടും കൊലപാതകം നടത്തിയത്. ചെന്താമരയുടെ ഭീഷണിയുണ്ടെന്ന് കാണിച്ച് സുധാകരന്റെ പരാതി നൽകിയെങ്കിലും പൊലീസ് യാതൊരു നടപടിയും എടുത്തില്ലെന്നാണ് സുധാകരന്റെ മകളും നാട്ടുകാരും പറയുന്നത്.
Adjust Story Font
16