Quantcast

മാനദണ്ഡങ്ങൾ പാലിച്ചില്ല; നെന്മാറ-വല്ലങ്ങി വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചു

ഹൈക്കോടതിയെ സമീപിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി

MediaOne Logo

Web Desk

  • Published:

    21 March 2024 4:23 AM GMT

nenmara vallangi vela
X

പാലക്കാട്: നെന്മാറ-വല്ലങ്ങി വേല വെടിക്കെട്ടിന് അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് അനുമതി നിഷേധിച്ചു. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കാണിച്ചാണ് ക്ഷേത്ര കമ്മിറ്റി നൽകിയ അപേക്ഷ നിരസിച്ചത്.

വെടിക്കെട്ടിന് രണ്ടുമാസം മുമ്പാണ് അപേക്ഷിക്കേണ്ടത്. എന്നാൽ, അപേക്ഷ നൽകാൻ വൈകിയതിനാൽ ദുരന്തനിവാരണ മുന്നൊരുക്കങ്ങൾക്ക് സമയം കിട്ടിയില്ല. ഈ കാരണം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നിരസിച്ചത്.

ഏപ്രിൽ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലാണ് പ്രശസ്തമായ നെന്മാറ-വലങ്ങി വേല. ഒന്നിന് വൈകീട്ട് സാമ്പിൾ വെടിക്കെട്ടും രണ്ടിന് വൈകീട്ടും മൂന്നിന് പുലർച്ചെയുമായി പ്രധാന വെടിക്കെട്ടും നടത്താനായിരുന്നു തീരുമാനം.

വെടിക്കെട്ടന് ഏറ്റവും പ്രശസ്തമായ ഉത്സവമാണ് നെന്മാറ-വല്ലങ്ങി വേല. വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.

TAGS :

Next Story