Quantcast

നഗരങ്ങളിൽ 'അവഞ്ചേഴ്‌സ്' ഇറങ്ങുന്നു; തീവ്രവാദ പ്രവർത്തനങ്ങൾ തടയുക ലക്ഷ്യം

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്നിടങ്ങളിലാണ് സേവനം പ്രാരംഭഘട്ടത്തിൽ ലഭ്യമാവുക

MediaOne Logo

Web Desk

  • Updated:

    2023-02-17 18:11:45.0

Published:

17 Feb 2023 5:32 PM GMT

kerala police_avengers
X

തിരുവനന്തപുരം: നഗരങ്ങളിലെ തീവ്രവാദ പ്രവർത്തനങ്ങൾ നേരിടാൻ പോലീസിൽ പുതിയ സായുധ വിഭാഗം. അവഞ്ചേഴ്‌സ് എന്ന പേരിൽ പ്രത്യേക വിഭാഗത്തെ രൂപീകരിച്ച് സംസ്ഥാന സർക്കാർ ഉത്തരവായി. എടിഎസിന് കീഴിലാകും അവഞ്ചേഴ്‌സ് സായുധസംഘം പ്രവർത്തിക്കുക.

നഗരപ്രദേശങ്ങളിലെ തീവ്രവാദി ആക്രമണങ്ങൾ, മാവോയിസ്റ്റ് ആക്രമണങ്ങൾ ഉൾപ്പടെ നേരിടുകയാണ് പുതിയ വിഭാഗം രൂപീകരിച്ചതിലൂടെ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്നിടങ്ങളിലാണ് അവഞ്ചേഴ്‌സിന്റെ സേവനം പ്രാരംഭഘട്ടത്തിൽ ലഭ്യമാവുക.

തണ്ടർ ബോൾട്ട് ടീമിൽ നിന്ന് ആദ്യഘട്ടത്തിൽ 96 ഉദ്യോഗസ്ഥരാണ് ഈ വിഭാഗത്തിൽ ഉണ്ടായിരിക്കുക. ശേഷം ഒരു യൂണിറ്റിൽ 40 എന്ന കണക്കിൽ മൂന്ന് യൂണിറ്റുകൾ രൂപീകരിക്കാനാണ് പദ്ധതി. പൂർണ പ്രവർത്തനസജ്ജമാകുമ്പോഴേക്ക് 120 കമാൻഡോസ് അവഞ്ചേഴ്‌സിൽ ഉണ്ടായിരിക്കും.

TAGS :

Next Story