Quantcast

മലപ്പുറത്തിന്‍റെ സമഗ്ര വികസനത്തിന് പുതിയ ജില്ല അനിവാര്യം : വെൽഫെയർ പാർട്ടി

'ജില്ലയുടെ അർഹതപെട്ട അവകാശങ്ങൾ ചോദിക്കുമ്പോൾ അതിന് വർഗീയതയുടെ നിറം കൊടുക്കുന്ന നിലപാട് അംഗീകരിക്കാൻ സാധ്യമല്ല'

MediaOne Logo

ijas

  • Updated:

    2021-06-17 13:17:19.0

Published:

17 Jun 2021 1:13 PM GMT

മലപ്പുറത്തിന്‍റെ സമഗ്ര വികസനത്തിന് പുതിയ ജില്ല അനിവാര്യം : വെൽഫെയർ പാർട്ടി
X

മലപ്പുറം ജില്ലയിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലുൽപ്പടെയുള്ള അപര്യാപ്തതകൾ പരിഹരിക്കുന്നതിനും ജില്ലയുടെ സമഗ്ര വികസനത്തിനുമുള്ള പരിഹാരം ഒരു പുതിയ ജില്ല കൂടി രൂപീകരിക്കുക എന്നത് മാത്രമാണ് എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം പറഞ്ഞു. മലപ്പുറം ജില്ലാ രൂപീകരിച്ചിട്ടു 52 വർഷത്തിലേക്ക് കടന്ന സന്ദർഭത്തിൽ ' മലപ്പുറം ജില്ലക്ക് 52 വയസ്സ് വികസനത്തിന് പുതിയ ജില്ലാ അനിവാര്യം ' എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചർച്ച സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയുടെ നിലവിലുള്ള പിന്നോക്കവസ്ഥക്ക് മാറി മാറി വന്ന സർക്കാരുകളും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും കാരണക്കാരാണ് അർഹതപെട്ട അവകാശങ്ങൾ ചോദിക്കുമ്പോൾ അതിന് വർഗീയതയുടെ നിറം കൊടുക്കുന്ന രാഷ്ടീയ പാർട്ടികളുടെ നിലപാട് അംഗീകരിക്കാൻ സാധ്യമല്ല. കക്ഷിരാഷ്ട്രീയത്തിന്നധീതമായി മലപ്പുറം ജില്ലയിൽ ഈ ആവശ്യമുന്നയിച്ച് ബഹുജന പ്രക്ഷോഭങ്ങൾ ഉയർത്തി കൊണ്ടവരുവാൻ വെൽഫെയർ പാർട്ടി മുൻകയ്യെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ പ്രസിഡന്‍റ് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കൃഷ്‌ണൻ കുനിയിൽ, വുമൺ ജസ്റ്റിസ് മൂവ്മെന്‍റ് ജില്ലാ പ്രസിഡന്‍റ് ഫായിസ കരുവാരക്കുണ്ട്, ഫ്രട്ടേണിറ്റി മൂവ്മെന്‍റ് ജില്ലാ പ്രസിഡന്‍റ് ഡോ.സഫീർ.എ. കെ, വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഗണേഷ് വടേരി സ്വാഗതവും ആരിഫ് ചുണ്ടയിൽ നന്ദിയും പറഞ്ഞു.

TAGS :

Next Story