Quantcast

പുതുതായി സർക്കാർ ജോലിയിൽ പ്രവേശിച്ചവർ മെഡിസെപ് ഇൻഷൂറൻസ് പ്രീമിയം ഒരുമിച്ചടക്കണം

ഉത്തരവിൽ പ്രതിഷേധവുമായി ഉദ്യോഗസ്ഥർ

MediaOne Logo

Web Desk

  • Published:

    19 Jan 2024 1:27 AM GMT

medisep,Medisep scheme,മെഡിസെപ്പ്,മെഡിസെപ് പദ്ധതി,latest malayalam news
X

മലപ്പുറം: പുതുതായി സർക്കാർ ജോലി ലഭിക്കുന്നവർക്ക് മെഡിസെപ് ഇൻഷൂറൻസ് പ്രീമിയം തുക മുൻകൂറായി ഒന്നിച്ചടക്കണം. 2025 മേയിൽ ജോലിയിൽ പ്രവേശിക്കുന്നവരും 2022 ജൂലൈ ഒന്ന് മുതലുള്ള പ്രീമിയം തുക നൽകണം. മെഡിസെപ്പുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പ് ഇറക്കിയ പുതിയ ഉത്തരവിൽ ഉദ്യോഗസ്ഥർ പ്രതിഷേധത്തിലാണ്.

2022 ജൂലൈ ഒന്നിനാണ് സർക്കാർ ഉദ്യോഗസ്ഥരുടെ മെഡിക്കൽ ഇൻഷൂറൻസായ മെഡിസെപ് ആരംഭിച്ചത്. മൂന്ന് വർഷത്തേക്കാണ് ഇൻഷൂറൻസ് കാലവധി. മൂന്ന് വർഷത്തിനിടെ എന്ന് ജോലിയിൽ കയറിയാലും 2022 ജൂലൈ ഒന്ന് മുതലുള്ള ഇൻഷൂറൻസ് തുക നൽകണം.

അല്ലെങ്കിൽ അവയവമാറ്റ ശസ്ത്രക്രിയ ഉൾപ്പെടെയുള്ളവക്ക് ഇൻഷൂറൻസ് ലഭിക്കില്ല. പുതുതായി ജോലിയിൽ പ്രവേശിച്ചവരും 2025 മേയ് വരെ ജോലിയിൽ കയറാൻ ഇരിക്കുന്നവരുമെല്ലാം മൂന്ന് വർഷത്തെ പ്രീമിയം തുക നൽകണം.

ശൂന്യവേതന അവധിയിലുള്ള ജീവനക്കാർ ജോലിയിൽ പ്രവേശിച്ചാൽ കുടിശ്ശിക നൽകണം. മൂന്ന് വർഷത്തേക്ക് 18,000 രൂപയാണ് ഒന്നിച്ച് നൽകേണ്ടി വരിക. മെഡിസെപ് കമ്പനിക്ക് സർക്കാർ മുൻകൂട്ടി പണം നൽകിയിട്ടുണ്ട്. മെഡിസെപ് നിർബന്ധമാക്കിയതിനാൽ എല്ലാ ഉദ്യോഗസ്ഥരും പണം നൽകണം.

Summary : New entrants to government jobs have to pay the Medisep insurance premium together

TAGS :

Next Story