Quantcast

ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങൾ തെറ്റിദ്ധാരണാജനകം: പി.എം.എ.സലാം

അഭിമുഖത്തിൽ പാണക്കാട് തങ്ങൾ കുടുംബത്തിൻ്റെ മതപരവും രാഷ്ട്രീയ പരവുമായ നേതൃപാടവത്തെ കുറിച്ച് വിശദമായി പരാമർശിക്കുന്നുണ്ടെന്നും സദുദ്ദേശത്തോടെയല്ലാതെ പ്രചരിപ്പിക്കുന്ന ഭാഗങ്ങൾ മാത്രം കേട്ട് തെറ്റിദ്ധരിക്കരുതെന്നും പി.എം.എ സലാം

MediaOne Logo

Web Desk

  • Published:

    15 Oct 2023 5:50 PM GMT

ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങൾ തെറ്റിദ്ധാരണാജനകം: പി.എം.എ.സലാം
X

ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങൾ തെറ്റിദ്ധാരണാജനകമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം. കേരളത്തിലെ മുസ്‌ലിംകൾക്ക് മതപരമായും രാഷ്ട്രീയമായും നേതൃത്വം നൽകുന്ന പാണക്കാട് തങ്ങൾ കുടുംബത്തിന്റെ നേതൃപാടവത്തെ ചോദ്യം ചെയ്ത പത്രപ്രവർത്തകന് നൽകിയ മറുപടിയാണ് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പ്രചരിപ്പിക്കുന്നത്.

ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ള അഭിമുഖത്തിൽ ബഹുമാന്യനായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ മത,രാഷ്ട്രീയ മേഖലകളിലെ നേതൃപാടവത്തെക്കുറിച്ച് സംസാരിച്ച ഭാഗത്തുനിന്ന് ഏതാനും സെക്കന്റുകൾ മാത്രം അടർത്തിയെടുത്തത് ദുരുദ്ദേശ്യത്തോടെയാണ്. ആ അഭിമുഖത്തിൽ പാണക്കാട് തങ്ങൾ കുടുംബത്തിൻ്റെ മതപരവും രാഷ്ട്രീയ പരവുമായ നേതൃപാടവത്തെ കുറിച്ച് വിശദമായി പരാമർശിക്കുന്നുണ്ടെന്നും സദുദ്ദേശത്തോടെയല്ലാതെ പ്രചരിപ്പിക്കുന്ന ഭാഗങ്ങൾ മാത്രം കേട്ട് തെറ്റിദ്ധരിക്കരുതെന്നും പി.എം.എ സലാം പറഞ്ഞു.

സമസ്ത അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും കഴിഞ്ഞ ദിവസം ഖത്തറില്‍ നടത്തിയ പ്രഖ്യാപനം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു. ''മുസ്‌ലിംലീഗും സമസ്തയും തമ്മിലുള്ള അഭേദ്യബന്ധം അഭംഗുരം തുടരുക തന്നെ ചെയ്യും''.പി.എം.എ സലാം കുറിച്ചു.

TAGS :

Next Story