Quantcast

ദളിത് ലീഗ് സംസ്ഥാന കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ

പ്രസിഡന്‍റായി ഇ.പി ബാബുവിനെയും ജനറൽ സെക്രട്ടറിയായി ശശിധരൻ മണലായെയും ട്രഷറർ ആയി എസ് കുമാരനെയും തെരഞ്ഞെടുത്തു

MediaOne Logo

Web Desk

  • Updated:

    3 Oct 2023 3:53 PM

Published:

3 Oct 2023 3:51 PM

New office-bearers for Dalit League state committee | kerala news
X

കോഴിക്കോട്: ദളിത് ലീഗ് സംസ്ഥാന കമ്മറ്റി ഭാരവാഹികളായി പ്രസിഡണ്ട് ഇ.പി ബാബു(കോഴിക്കോട്), ജനറൽ സെക്രട്ടറി ശശിധരൻ മണലായ (മലപ്പുറം), ട്രഷറർ എസ് കുമാരൻ(പാലക്കാട്) എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി സോമൻ പൊതാത്ത്(കോട്ടയം), വിഎം സുരേഷ് ബാബു കോഴിക്കോട്), പി ബാലൻ (വയനാട്), പ്രകാശൻ മൂച്ചിക്കൽ(മലപ്പുറം), പ്രകാശൻ പറമ്പൻ(കണ്ണൂർ), ശ്രീദേവി പ്രാകുന്ന്(മലപ്പുറം) എന്നിവരെയും സെക്രട്ടറിമാരായി ആർ ചന്ദ്രൻ(വയനാട്), കലാഭവൻ രാജു(കാസർഗോഡ്), കെ എ ശശി (എറണാകുളം), വേലായുധൻ മഞ്ചേരി(മലപ്പുറം), സജിദ വിനോദ്(പാലക്കാട്), പോൾ എം പീറ്റർ(പത്തനംതിട്ട) എന്നിവരെയും തെരഞ്ഞെടുത്തു.

കോഴിക്കോട് ലീഗ് ഹൗസിലെ സി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന ദളിത് ലീഗ് സംസ്ഥാന കൗസിൽ യോഗം മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. യു.സി രാമൻ അദ്ധ്യക്ഷത വഹിച്ചു. നിരീക്ഷകൻ ഡോ: സി പി ബാവ ഹാജി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എ പി ഉണ്ണികൃഷ്ണൻ സ്വാഗതവും സോമൻ പൊതാത്ത് നന്ദിയും പറഞ്ഞു.

TAGS :

Next Story