Quantcast

പുതുവർഷത്തെ ആവേശത്തോടെ വരവേറ്റ് കേരളം; പാപ്പാഞ്ഞിയെ കത്തിച്ച് കൊച്ചിക്കാര്‍

ഫോർട്ട്കൊച്ചി പരേഡ്ഗ്രൗണ്ടിൽ നടന്ന ആഘോഷത്തിൽ ഒരു ലക്ഷത്തിലധികം ആളുകളാണ് പങ്കെടുത്തത്

MediaOne Logo

Web Desk

  • Updated:

    1 Jan 2023 4:18 AM

Published:

1 Jan 2023 12:49 AM

പുതുവർഷത്തെ ആവേശത്തോടെ വരവേറ്റ് കേരളം; പാപ്പാഞ്ഞിയെ കത്തിച്ച് കൊച്ചിക്കാര്‍
X

കൊച്ചി: കോവിഡ് നിയന്ത്രണങ്ങളില്ലാത്ത പുതുവർഷത്തിന് ആവേശത്തോടെ വരവേൽപ്പ് നല്‍കി കേരളം. കൊച്ചിക്കാർ പാപ്പാഞ്ഞിയെ കത്തിച്ച് പുതുവര്‍ഷത്തെ വരവേറ്റു. ഫോർട്ട്കൊച്ചി പരേഡ്ഗ്രൗണ്ടിൽ നടന്ന ആഘോഷത്തിൽ ഒരു ലക്ഷത്തിലധികം ആളുകളാണ് പങ്കെടുത്തത്.

നിയന്ത്രണങ്ങളൊന്നുമില്ലാത്ത പുതുവർഷത്തെ കൊച്ചിക്കാർ വരവേറ്റത് കോവിഡിനെ അതിജീവിച്ച പാപ്പാഞ്ഞിയെ കത്തിച്ചാണ്. 65 അടി നീളത്തിലുള്ള പാപ്പാഞ്ഞി എരിഞ്ഞമർന്നപ്പോള്‍ ഫോർട്ട്കൊച്ചി ആഹ്ളാദത്തിൽ ആറാടി. ഒരു ലക്ഷത്തിലധികം ആളുകളാണ് പുതുവർഷത്തെ വരവേൽക്കാൻ സംസ്ഥാനത്തിന് അകത്ത് നിന്നും പുറത്തു നിന്നും പരേഡ് ഗ്രൗണ്ടിലെത്തിയത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമെത്തിയ ആഘോഷമായതിനാൽ പൊലീസ് പഴുതടച്ച സുരക്ഷ ഒരുക്കിയിരുന്നു. എന്നാൽ ആഹ്ളാദം അതിരുകടന്നതോടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസും പണിപ്പെട്ടു.

പുതുവർഷത്തെ ആവേശപൂർവം തിരുവനന്തപുരവും വരവേറ്റു. കോവളവും കനകക്കുന്നും ശംഖുമുഖവും ഉൾപ്പെടെ ജനങ്ങളാൽ നിറഞ്ഞു. ആഘോഷം അതിരു വിടാതിരിക്കാന്‍ പൊലീസും കനത്ത ജാഗ്രതയിലായിരുന്നു. കുടുംബസമേതം പുതുവര്‍ഷം ആഘോഷിക്കാന്‍ എത്തിയവരുടെ തിരക്ക് എല്ലായിടത്തും കണ്ടു. ഡിജെകളിൽ യുവാക്കളുടെ വന്‍സംഘം. പുതുവർഷത്തിൽ എല്ലാവർക്കും പങ്കുവെക്കാനുള്ളത് പ്രതീക്ഷകളും സ്വപ്നങ്ങളും.

ബീച്ചും മാനാഞ്ചിറ മൈതാനവും കേന്ദ്രീകരിച്ചായിരുന്നു കോഴിക്കോട്ടെ പുതുവത്സരാഘോഷങ്ങള്‍. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ആയിരക്കണക്കിന് പേരാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ നഗരത്തിലെത്തിയത്.

TAGS :

Next Story