Quantcast

കൊടും ക്രൂരത; നവജാത ശിശുവിനെ വലിച്ചെറിഞ്ഞത് കൊറിയർ കവറിൽ; മൃതദേഹം ആദ്യം കണ്ടത് സമീപത്തെ ഡ്രൈവർ

ശുചീകരണതൊഴിലാളികൾ വന്ന് പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്

MediaOne Logo

Web Desk

  • Published:

    3 May 2024 4:46 AM

Newborn,kochi,breaking news malayalam,ബ്രേക്കിങ് ന്യൂസ് മലയാളം,കൊച്ചിയില്‍ കുഞ്ഞിന്‍റെ മൃതദേഹം,നവജാതശിശുവിന്‍റെ മൃതദേഹം നടുറോഡില്‍,കൊച്ചി ക്രൈം,
X

കൊച്ചി: എറണാകുളം പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയതിൽ പൊലീസ് പരിശോധന തുടരുന്നു. പനമ്പിള്ളി നഗർ വിദ്യാനഗറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

സമീപത്തെ ഫ്‌ളാറ്റിൽ നിന്നും കുഞ്ഞിനെ വലിച്ചെറിഞ്ഞതാണെന്നാണ് സംശയം. കൊറിയർ കവറിൽ പൊതിഞ്ഞാണ് കുഞ്ഞിനെ എറിഞ്ഞത്. മൃതദേഹം ആദ്യം കണ്ടത് സമീപത്തെ ഡ്രൈവറാണ്. 8.20 ഓടെയാണ് മൃതദേഹം വലിച്ചെറിഞ്ഞതെന്ന് ഡ്രൈവര്‍ പറയുന്നു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ശുചീകരണതൊഴിലാളികൾ വന്ന് പരിശോധിച്ചപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. ഏഴുനിലകളിലായി 21 ഫ്‌ളാറ്റുകളാണ് കെട്ടിടത്തിലുള്ളത്. ഇതിൽ ഒന്ന് ഒഴിഞ്ഞുകിടക്കുന്നതായി സമീപവാസികൾ പറയുന്നു. ഗര്‍ഭിണികളാരും ഫ്ളാറ്റില്‍ താമസിക്കുന്നതായി വിവരം ഇല്ലെന്നാണ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.

ഫ്‌ളാറ്റുകളിൽ പൊലീസും ഫോറൻസിക് സംഘവും പരിശോധന നടത്തുകയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നുണ്ട്. കുഞ്ഞിന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് ഉടന്‍ മാറ്റും. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷമാണോ അതോ വീഴ്ചയുടെ ആഘാതത്തിലാണോ കുഞ്ഞ് മരിച്ചതെന്നതടക്കമുള്ള കാര്യങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.


TAGS :

Next Story