വിവാഹപ്പിറ്റേന്ന് കാണാതായ നവവരൻ കായലിൽ മരിച്ച നിലയിൽ
ഭാര്യ നീതുവിൻറെ മരോട്ടിച്ചാലിലെ വീട്ടിൽനിന്ന് തിങ്കളാഴ്ച സ്വന്തം സ്ഥലമായ മനക്കടിയിലേക്കെന്ന് പറഞ്ഞ് സ്‌കൂട്ടറിൽ പോയ ധീരജിനെ കാണാതാകുകയായിരുന്നു.
വിവാഹത്തിൻറെ പിറ്റേ ദിവസം കാണാതായ നവവരനെ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ മനക്കൊടി അഞ്ചത്ത് വീട്ടിൽ ശിവശങ്കരൻറെ മകൻ ധീരജിന്റെ മൃതദേഹമാണ് കായലിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ധീരജിൻറെ വിവാഹം നടന്നത്.
ഭാര്യ നീതുവിൻറെ മരോട്ടിച്ചാലിലെ വീട്ടിൽനിന്ന് തിങ്കളാഴ്ച സ്വന്തം സ്ഥലമായ മനക്കടിയിലേക്കെന്ന് പറഞ്ഞ് സ്‌കൂട്ടറിൽ പോയ ധീരജിനെ കാണാതാകുകയായിരുന്നു. ഏറെ വൈകീട്ടും എത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് അന്വേഷണം ആരംഭിച്ചു. ഒല്ലൂർ പൊലീസ് സ്റ്റേഷനിലും പരാതി നൽകി. അതിനിടെയാണ് ധീരജിനെ ചേറ്റുവ കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മീൻ പിടിക്കാനെത്തിയ മത്സ്യത്തൊഴിലാളികളുടെ വലയിൽ മൃതദേഹം കുടുങ്ങുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Adjust Story Font
16