മലപ്പുറത്ത് നിയന്ത്രണം വിട്ട ബൈക്ക് കിണറ്റിലേക്ക് വീണ് പിതാവും മകനും മരിച്ചു
മാറാക്കര സ്വദേശികളായ ഹുസൈൻ (76)മകൻ ഫാരിസ് അൻവർ (30) എന്നിവരാണ് മരിച്ചത്

മലപ്പുറം: മലപ്പുറം കാടാമ്പുഴയിൽ നിയന്ത്രണം വിട്ട ബൈക്ക് കിണറ്റിലേക്ക് വീണ് പിതാവും മകനും മരിച്ചു. മാറാക്കര സ്വദേശികളായ ഹുസൈൻ (76)മകൻ ഫാരിസ് അൻവർ (30) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. പെരുന്നാൾ നമസ്കാരം കഴിഞ്ഞ് ഇരുവരും ബന്ധുവീട്ടിലേക്ക് പോകുംവഴിയാണ് ഈ അപകടം. കോട്ടയ്ക്കൽ മാറാക്കര പഞ്ചായത്തിലെ ആമ്പപ്പാറയിലാണ് ഈ ദാരുണസംഭവം. ഇതൊരു ഇറക്കമുള്ള പ്രദേശമായിരുന്നു. ബ്രേക്ക് നഷ്ടപ്പെട്ട ബൈക്ക് സമീപത്തുള്ള വീടിന്‍റെ മുറ്റത്തെ കിണറിലേക്ക് പതിക്കുകയായിരുന്നു. വീടിന്‍റെ മതിലും കിണറിന്‍റെ ആൾമറയും തകര്‍ത്തു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സെത്തി ഹുസൈനയും ഫാരിസിനെയും പുറത്തെടുത്ത് കോട്ടയ്ക്കലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Next Story
Adjust Story Font
16