Quantcast

കാസർകോട് അതിർത്തിയിലെ സ്ഥലപ്പേരുകൾ മാറ്റാൻ കേരളം നീക്കം നടത്തുന്നുവെന്ന് വ്യാജപ്രചാരണം

പേരുകൾ മാറ്റാൻ കേരള സർക്കാർ നീക്കം നടത്തുന്നതായുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കലക്ടര്‍

MediaOne Logo

Web Desk

  • Updated:

    2021-06-29 05:14:06.0

Published:

29 Jun 2021 5:10 AM GMT

കാസർകോട് അതിർത്തിയിലെ സ്ഥലപ്പേരുകൾ മാറ്റാൻ കേരളം നീക്കം നടത്തുന്നുവെന്ന് വ്യാജപ്രചാരണം
X

കാസർകോട് ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലെ സ്ഥലപ്പേരുകൾ മാറ്റാൻ കേരള സർക്കാർ നീക്കം നടത്തുന്നതായി വ്യാജ പ്രചാരണം. പേര് മാറ്റത്തിൽ നിന്ന് കേരളം പിന്മാറണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി. എന്നാൽ പ്രദേശങ്ങളുടെ പേര് മാറ്റാൻ ഒരു നീക്കവും നടത്തുന്നില്ലെന്ന് കാസർകോട് ജില്ലാ കലക്ടർ ഡി സജിത്ത് ബാബു പറഞ്ഞു. പേരുകൾ മാറ്റാൻ സർക്കാർ നീക്കം നടത്തുന്നതായുള്ള പ്രചാരണം അടിസ്ഥാന രഹിതമാണ്. അനാവശ്യ വിവാദം സൃഷ്ടിക്കരുതെന്നും ജില്ലാ കലക്ടർ ആവശ്യപ്പെട്ടു.

കാസർകോട് ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിലുള്ള കന്നഡ ഭാഷയിലുള്ള സ്ഥലപേരുകൾ മലയാളത്തിലേക്ക് മാറ്റുന്നു എന്നാണ് ആരോപണം. ഇത് കന്നഡ ഭാഷയ്ക്കെതിരെയുള്ള നീക്കമാണെന്ന് ആരോപിച്ച് കർണാടക ബോർഡർ ഏരിയ ഡവലപ്മെൻ്റ് അതോറിറ്റി രംഗത്ത് വന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. പിന്നീട് കന്നഡ വികസന സമിതിയും രംഗത്തെത്തി. വിഷയത്തിൽ ഇടപെടണമെന്ന് മൈസൂരുവിൽ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹ കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയോട് ആവശ്യപ്പെട്ടു. സ്ഥലപേര് മാറ്റാൻ നീക്കം നടത്തുന്നുവെന്ന കർണാടക നേതാക്കളുടെ ആരോപണത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും വിഷയത്തിൽ പ്രസ്താവനയുമായി രംഗത്തെത്തി.

മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം സ്ഥിതി ചെയ്യുന്ന മധൂരിന്‍റെ ഉൾപ്പടെയുള്ള സ്ഥല നാമങ്ങൾ മാറ്റുന്നുവെന്നാണ് ആരോപണം. ചിലരുടെ പ്രീതി പിടിച്ച് പറ്റാൻ സാംസ്കാരിക തനിമ തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് കെ.സുരേന്ദ്രന്‍റെ ആരോപണം. പേര് മാറ്റാൻ ഒരു നിർദേശവും സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ജില്ലാ കലക്ടർ പറയുമ്പോഴും ഇല്ലാത്ത സ്ഥലപേര് മാറ്റത്തെ കുറിച്ച് കർണാടകയിലെ നേതാക്കൾ സജീവ ചർച്ചയിലാണ്.

സുരേന്ദ്രന്‍റെ ഫേസ് ബുക്ക് പോസ്റ്റ്

കാസർകോട് ജില്ലയിലെ ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ തുടർച്ചയായി നിഷേധിക്കുന്ന സർക്കാർ ഇപ്പോൾ അവരുടെ സാംസ്കാരികത്തനിമയേയും തകർക്കാനൊരുങ്ങിയിരിക്കുകയാണ്. ഇപ്പോൾ നടക്കുന്നത് കേവലം പേരുമാറ്റലുകളല്ല. ചിലരുടെ പ്രീതി പിടിച്ചുപറ്റാനുള്ള നീക്കമാണ്. ഇതനുവദിക്കാനാവില്ല.

കാസർഗോഡ് ജില്ലയിലെ ഭാഷാന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ തുടർച്ചയായി നിഷേധിക്കുന്ന സർക്കാർ ഇപ്പോൾ അവരുടെ സാംസ്കാരികത്തനിമയേയും...

Posted by K Surendran on Monday, June 28, 2021

TAGS :

Next Story