Quantcast

കോൺഗ്രസ് നേതാക്കളുടെ ഭിന്നതയിൽ KSU നേതാക്കൾ കക്ഷി ചേർന്നു; നെയ്യാർ ക്യാമ്പിലെ സംഘർഷത്തിൽ KPCC അന്വേഷണ സമിതി റിപ്പോർട്ട്

കെ എസ്‍.യു ക്യാമ്പിൽ വി.ഡി സതീശനെ മാത്രം പങ്കെടുപ്പിച്ചതിൽ പരോക്ഷ വിമർശനവും റിപ്പോർട്ടിലുണ്ട്.

MediaOne Logo

Web Desk

  • Updated:

    2024-06-02 05:41:11.0

Published:

2 Jun 2024 4:15 AM GMT

KSU
X

അലോഷ്യസ് സേവ്യർ

തി​രു​വ​ന​ന്ത​പു​രം: ​നെ​യ്യാ​റിൽ ന​ട​ന്ന കെ.​എ​സ്.​യു സം​സ്ഥാ​ന ക്യാ​മ്പി​ലെ കൂ​ട്ട​ത്ത​ല്ലി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം കെ.​എ​സ്.​യു സം​സ്ഥാ​ന ക​മ്മി​റ്റി​ക്കാ​ണെ​ന്ന്​ കെ.​പി.​സി.​സി ​നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ സ​മി​തി. കെ എസ്‍.യു ക്യാമ്പിൽ വി.ഡി സതീശനെ മാത്രം പങ്കെടുപ്പിച്ചതിൽ പരോക്ഷ വിമർശനവും റിപ്പോർട്ടിലുണ്ട്. കോൺഗ്രസ് നേതാക്കളുടെ ഭിന്നതയിൽ KSU നേതാക്കൾ കക്ഷി ചേർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻകാല KSU നേതാക്കളെ പങ്കെടുപ്പിക്കുന്നതിൽ നേതൃത്വത്തിന് വീഴ്ചയുണ്ടായി. കെ.സുധാകരൻ, രമേശ് ചെന്നിത്തല, ശശി തരൂർ അടക്കമുള്ളവരെ പങ്കെടുപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്‌.

കോൺഗ്രസ് നേതാക്കളുടെ ഭിന്നതയിൽ KSU നേതാക്കൾ കക്ഷി ചേരുന്നു. ജി​ല്ല, സം​സ്ഥാ​ന​ത​ല​ത്തി​ലെ ജം​ബോ ക​മ്മി​റ്റി സം​ഘ​ട​ന​യു​ടെ അ​ടി​ത്ത​റ ത​ക​ർ​ത്തു. സംഘടനയിൽ മാനദണ്ഡങ്ങളില്ലാതെ കടന്നുകൂടിയവരുണ്ടെന്നും റിപ്പോർട്ട്. സർക്കാരിനെതിരായ പ്രതിഷേധം ഏറ്റെടുക്കാൻ കെ.എസ്.യുവിന് കഴിഞ്ഞില്ല. തിരുത്തൽ നടപടികൾക്ക് AICC- യെ സമീപിക്കണമെന്നും ശിപാർശ.

അ​ച്ച​ട​ക്ക​ലം​ഘ​നം ന​ട​ത്തി​യ എ​ല്ലാ​വ​ർ​ക്കു​മെ​തി​രെ ക​ർ​ശ​ന​ന​ട​പ​ടി വേ​ണം. ജി​ല്ല, സം​സ്ഥാ​ന​ത​ല​ത്തി​ലെ ജം​ബോ ക​മ്മി​റ്റി സം​ഘ​ട​ന​യു​ടെ അ​ടി​ത്ത​റ ത​ക​ർ​ത്തു. ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പി​ൽ സൂ​ക്ഷ്മ​ത വേ​ണം. കോ​ൺ​ഗ്ര​സ്​ ഭി​ന്ന​ത​യി​ൽ കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​ൾ ക​ക്ഷി ചേ​രേ​ണ്ട​തി​ല്ല. സം​ഘ​ട​ന സം​വി​ധാ​ന​ത്തി​ൽ സ​മൂ​ല മാ​റ്റം വേ​​ണ​മെ​ന്നും റി​പ്പോ​ർ​ട്ട്​ നി​ർ​ദേ​ശി​ക്കു​ന്നു. കെ.എസ്.യു.വിന്റെ സംഘടനാചുമതല കെ.പി.സി.സി. ഭാരവാഹികളില്‍ ഒരാള്‍ക്ക് നല്‍കണമെന്ന് റി​പ്പോ​ർ​ട്ട്​ നി​ർ​ദേ​ശി​ക്കു​ന്നു. അച്ചടക്കലംഘനം നടത്തിയവരെയും സ്ഥാനങ്ങള്‍ അലങ്കാരമായി കൊണ്ടുനടക്കുന്നവരെയും പദവികളില്‍ നിന്ന് ഒഴിവാക്കണം.

അ​ന്വേ​ഷ​ണ സ​മി​തി​യു​മാ​യി കെ.​എ​സ്.​യു പ്ര​സി​ഡ​ന്‍റ്​ അ​ലോ​ഷ്യ​സ്​ സേ​വ്യ​ർ സ​ഹ​ക​രി​ച്ചി​ല്ലെ​ന്നും സ​മി​തി ക്ഷ​ണി​ച്ചി​ട്ടും മൊ​ഴി ന​ൽ​കാ​ൻ എ​ത്താ​തി​രു​ന്ന​ത്​ ധാ​ർ​ഷ്ട്യ​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. നെ​ടു​മ​ങ്ങാ​ട്​ ഗ​വ. കോ​ള​ജി​​ലെ കെ.​എ​സ്.​യു സം​ഘ​ട​ന ചു​മ​ത​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ്​ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക്​ ന​യി​ച്ച​ത്.

TAGS :

Next Story