Quantcast

നെയ്യാറ്റിന്‍കര ഗോപന്‍റെ കല്ലറ പൊളിച്ചു; മൃതദേഹം ഇരിക്കുന്ന നിലയില്‍

കനത്ത സുരക്ഷയിലാണ് പൊലീസ് കല്ലറ പൊളിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-01-16 03:07:16.0

Published:

16 Jan 2025 12:51 AM GMT

Gopan swamy death
X

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിച്ചു. കല്ലറയില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം. നെഞ്ച് വരെ പൂജ്യാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം. അരഭാഗം വരെ അഴുകിയ നിലയിലാണ്. മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. കനത്ത സുരക്ഷയിലാണ് പൊലീസ് കല്ലറ പൊളിച്ചത്. കല്ലറയ്ക്ക് സമീപത്ത് വെച്ച് തന്നെ പോസ്റ്റുമോർട്ടവും നടത്തും. ഫോറൻസിക് സർജന്മാരും സബ് കലക്ടറും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. കല്ലറയിൽ പുലർച്ചെയും പൂജകൾ നടന്നു.

കല്ലറ പൊളിക്കുന്നത് അന്വേഷണത്തിന്‍റെ ഭാഗമാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. കല്ലറ പൊളിക്കാനുള്ള ആർഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കുടുംബത്തിന്‍റെ ആവശ്യവും ഹൈക്കോടതി തള്ളി. ഗോപൻ സ്വാമിയുടെ മരണ സർട്ടിഫിക്കറ്റ് എവിടെയെന്നായിരുന്നു കോടതി ചോദിച്ചത്.



TAGS :

Next Story