Quantcast

പന്തീരങ്കാവ് യുഎപിഎ കേസ്; അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാൻ എൻ.ഐ.എ അപേക്ഷ

കേരളാ പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2022-11-28 10:14:41.0

Published:

28 Nov 2022 10:11 AM GMT

പന്തീരങ്കാവ് യുഎപിഎ കേസ്; അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാൻ എൻ.ഐ.എ അപേക്ഷ
X

കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസ് പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കാൻ എൻ.ഐ.എ അപേക്ഷ നൽകി. കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതിയിലാണ് അപേക്ഷ നൽകിയത്.

അലൻ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. റിപ്പോർട്ട് എൻഐഎ കോടതിക്ക് കൈമാറിയിരുന്നു. കണ്ണൂർ പാലയാട് ലോ കോളേജ് ക്യാമ്പസിൽ വിദ്യാർഥികളെ മർദിച്ചെന്ന എസ്.എഫ്.ഐ പ്രവർത്തകരുടെ പരാതിയിൽ അലനെതിരെ ധർമടം പൊലീസ് കേസെടുത്തിരുന്നു. ഈ കേസിൻറെ അടിസ്ഥാനത്തിലാണ് അലൻ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന റിപ്പോർട്ട് പന്നിയങ്കര സ്റ്റേഷൻ ഓഫീസർ ശംഭുനാഥ് എൻ.ഐ.എ കോടതിക്ക് കൈമാറിയിരുന്നത്.

തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും എസ്.എഫ്.ഐ പക പോക്കുകയാണെന്നും അലൻ നേരത്തെ ആരോപിച്ചിരുന്നു. 2019-ലാണ് കോഴിക്കോട് സ്വദേശികളായ അലൻ ഷുഹൈബനെയും ത്വാഹ ഫസലിനെയും മാവോയിസ്റ്റ്‌റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. തുടർന്ന് യുഎപിഎ ചുമത്തുകയായിരുന്നു.

TAGS :

Next Story