Quantcast

'പോപ്പുലർ ഫ്രണ്ടിന് രഹസ്യ വിഭാഗം'; ആവർത്തിച്ച് എൻ.ഐ.എ

പരിശോധനയിൽ പിഎഫ്ഐ നേതാക്കളുടെ ഐ.എസ് ബന്ധത്തിന് തെളിവുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2022-12-20 10:56:12.0

Published:

20 Dec 2022 9:46 AM GMT

പോപ്പുലർ ഫ്രണ്ടിന് രഹസ്യ വിഭാഗം; ആവർത്തിച്ച് എൻ.ഐ.എ
X

കൊച്ചി; പോപ്പുലർ ഫ്രണ്ടിന് രഹസ്യ വിഭാഗം എന്ന് ആവർത്തിച്ച് എൻഐഎ. ഇതര സമുദായത്തിൽ പെട്ടവരുടെ ഹിറ്റ്ലിസ്റ്റ് ഒരുക്കാനാണ് രഹസ്യവിഭാഗം പ്രവർത്തിച്ചതെന്നും പിഎഫ്ഐ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനമെന്നും റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ രേഖകളുടെ പരിശോധനയിൽ പിഎഫ്ഐ നേതാക്കളുടെ ഐ.എസ് ബന്ധത്തിന് തെളിവുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചു.

പ്രതികളുടെ റിമാൻഡ് നീട്ടണമെന്ന് കാട്ടിയുള്ള എൻഐഎയുടെ ഹരജി ഇന്ന് കോടതി പരിഗണിച്ചിരുന്നു. ഈ അവസരത്തിലാണ് എൻഐഎ വാദം ആവർത്തിച്ചത്. വിവരശേഖരണം നടത്തുന്നതും അത് നേതാക്കൾക്ക് നൽകുന്നതും രഹസ്യ വിഭാഗത്തിലുള്ളവരാണെന്നാണ് എൻഐഎ കോടതിയെ അറിയിച്ചിരിക്കുന്നത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകിയതുൾപ്പടെ ചൂണ്ടിക്കാട്ടി പ്രതികളുടെ റിമാൻഡ് 180 ദിവസമായി നീട്ടണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്. 14 പ്രതികളുടെ റിമാൻഡ് ആണ് കൊച്ചി എൻഐഎ കോടതി നീട്ടിയത്.

TAGS :

Next Story