കോവിഡ് കേസുകള്‍ കൂടുന്നു; ലക്ഷദ്വീപിൽ കർശന നിയന്ത്രണങ്ങൾ
എല്ലാ ദ്വീപുകളിലും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു
കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ലക്ഷദ്വീപിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. എല്ലാ ദ്വീപുകളിലും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ദ്വീപ് തല യാത്രകളിലും നിബന്ധനകൾ നിശ്ചയിച്ചിട്ടുണ്ട്. നിലവിൽ ലക്ഷദ്വീപിലെ കോവിഡ് രോഗികളുടെ എണ്ണം 517 ആണ്.
വൻകരയിൽ നിന്നും ലക്ഷദ്വീപിലെക്കെത്തുന്നവർ 7 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്‍റൈനിലിരിക്കണം. ദ്വീപ് തല യാത്രകളിലും നിബന്ധനകൾ കർശനമാക്കി. വീടുകളിൽ കയറി ഇറങ്ങിയുള്ള സമ്പൂർണ്ണ കോവിഡ് പരിശോധനകളും ആരംഭിച്ചിട്ടുണ്ട്. 16698 പേര്‍ ആദ്യ ഡോസ് വാക്സിനും 3488 പേര്‍ രണ്ടാം ഡോസും പൂർത്തികരിച്ചു.
Next Story
Adjust Story Font
16